യം​ഗ്സ് ഗോ​ള്‍​ഡ് ട്രോ​ഫി: ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സ് ജേ​താ​ക്ക​ള്‍‌
Monday, May 20, 2019 10:15 PM IST
ഇ​ല​വും​തി​ട്ട: ച​ങ്ങ​നാ​ശേ​രി ബൊ​ക്ക് ജൂ​ണി​യേ​ഴ്‌​സ് യം​ഗ്സ് ഗോ​ള്‍​ഡ് ട്രോ​ഫി സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ജേ​താ​ക്ക​ളാ​യി.
ഫൈ​ന​ലി​ല്‍ അ​വ​ര്‍ ആ​തി​ഥേ​യ​രാ​യ യം​ഗ്സ് മെ​ഴു​വേ​ലി​യെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.
മു​ന്‍ എം​എ​ല്‍​എ എ.​എ​ന്‍. രാ​ജ​ന്‍​ബാ​ബു വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. കെ.​സി. രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ല്‍, വാ​ര്‍​ഡം​ഗം ബി.​എ​സ്. അ​നീ​ഷ് മോ​ന്‍, എ​സ്.​എം. റോ​യി, എ​സ്. സു​നി​ല്‍ കു​മാ​ര്‍, എ​സ്. ല​വ​ന്‍, ഇ​ല​വും​തി​ട്ട എ​സ്ഐ ഹ​രീ​ഷ്, ജി. ​വി​ശാ​ഖ​ന്‍, വി​മ​ല്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌