സാം​സ്കാ​രി​ക വേ​ദി ഉ​ദ്ഘാ​ട​ന​വും പു​സ്ത​ക പ്ര​കാ​ശ​ന​വും ‌
Monday, May 20, 2019 10:15 PM IST
‌പ​ത്ത​നം​തി​ട്ട: ക​ല​യും സാ​ഹി​ത്യ​വും ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു. പ​ത്ത​നം​തി​ട്ട പ​ച്ച​മ​ല​യാ​ളം സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മൂ​ല്യ​വ​ത്താ​യ സൃ​ഷ്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്നി​ല്ല. ഇ​തു​മൂ​ലം മോ​ശം സൃ​ഷ്ടി​ക​ൾ ക​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ട സ്ഥി​തി​യി​ലാ​ണ് സ​ഹൃ​ദ​യ​ർ. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബാ​ബു​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ എ​ഴു​തി​യ ഏ​ദ​ൻ എ​ന്ന നോ​വ​ൽ നോ​വ​ലി​സ്റ്റ് രാ​ജീ​വ് ശി​വ​ശ​ങ്ക​റി​ന് ന​ൽ​കി ഡോ.​ബി​ജു പ്ര​കാ​ശ​നം ചെ​യ്തു.
മൂ​ലൂ​ർ സ്മാ​ര​ക ക​വി​താ പു​ര​സ്കാ​രം ല​ഭി​ച്ച വ​ള്ളി​ക്കോ​ട് ര​മേ​ശ​നെ ആ​ദ​രി​ച്ചു.
രാ​ജീ​വ് ശി​വ​ശ​ങ്ക​ർ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, ജി​നു ഡി. ​രാ​ജ്, ഇ​ന്ദു​ലേ​ഖ, കാ​ശി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ലം സൈ​ന്ധ​വ ബു​ക്സാ​ണ് നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ‌