പു​ഷ്പ​ഗി​രിയിൽ അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ടീ​മി​നെ അ​നു​മോ​ദി​ച്ചു ‌‌
Monday, May 20, 2019 10:15 PM IST
തി​രു​വ​ല്ല:​പു​ഷ്പ​ഗി​രി അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ടീ​മി​നെ അ​നു​മോ​ദി​ച്ചു. പു​ഷ്പ​ഗി​രി​ൽ ന​ട​ന്ന അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​വാ​ലം സ്വ​ദേ​ശി രാ​ജീ​വി​നാ​ണ് വ​ൻ ല​ഭി​ച്ച​ത്.
സ​ർ​ക്കാ​രി​ന്‍റെ ക​ഡാ​വ​ർ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് കി​ഡ്നി ല​ഭി​ച്ച​ത്. ക​ഡാ​വ​ർ പ്രോ​ഗ്രാ​മി​ലു​ടെ പു​ഷ്പ​ഗി​രി​യി​ൽ ന​ട​ത്തി​യ നാ​ലാ​മ​ത്തെ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശാ​സ്ത്ര​ക്രി​യ​യാ​ണി​ത്.
ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​ന്‍റി​ന് അം​ഗീ​കാ​രം ല​ഭി​ച്ച മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണി​ത്.
ശ​സ്ത്ര​ക്രി​യ​ക്ക് നേ​ത്യ​ത്വം ന​ൽ​കി​യ യു​റോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​നെ​ബു ഐ​സ​ക് മാ​മ്മ​ൻ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ. ​മേ​രി മാ​മ്മ​ൻ, നെ​ഫ്രോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​റീ​ന തോ​മ​സ്, ഡോ. ​സു​ബാ​ഷ് ബി. ​പി​ള്ള, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കെ.​എ​സ്. മ​നോ​ജ്, ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​ന് കോ​ർ​ഡി​നേ​റ്റ​ർ എ​ബി​മോ​ൻ ജേ​ക്ക​ബ്, മ​ഞ്ജു മോ​ഹ​ൻ തു​ട​ങ്ങി​യ ടീം ​അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
മു​ൻ പോ​ലീ​സ് മേ​ധാ​വി​യും പു​ഷ്പ​ഗി​രി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​യ ജേ​ക്ക​ബ് പു​ന്നൂ​സ്, പു​ഷ്പ​ഗി​രി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പി. ടി. ​തോ​മ​സ്, മു​ന്പ് പു​ഷ്പ​ഗി​രി​യി​ൽ അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ റോ​ബി​ൻ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌