നാ​ല് കു​ട്ടി​ക​ളെ ബാ​ല​വേ​ല​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ചു ‌‌
Monday, May 20, 2019 10:16 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യു​ണി​റ്റ് ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ല് കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു.
പ​ന്ത​ളം കു​ര​മ്പാ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ഹോ​ളോ​ബ്രി​ക്‌​സ് സ്ഥാ​പ​ന സ്ഥ​ല​ത്തു നി​ന്നാ​ണ് മോ​ചി​പ്പി​ച്ച​ത്. അ​സം സ്വ​ദേ​ശി​ക​ളാ​ണ് കു​ട്ടി​ക​ള്‍ .
പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. 47 ജീ​വ​ന​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്നാ​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍, ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, പ​ന്ത​ളം പോ​ലീ​സ്, റ​സ്ക്യൂ ഓ​ഫീ​സ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ തു​ട​ങ്ങി​ യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ്റി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ കു​ട്ടി​ക​ളെ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.
തു​ട​ര്‍​ന്ന് അ​സ​മി​ല്‍ നി​ന്ന് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ എ​ത്തി​യാ​ല്‍ അ​വ​ര്‍​ക്കൊ​പ്പം അ​യ​യ്ക്കും.
ആ​രും എ​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​സം ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കും.
കു​ട്ടി​ക​ളെ ജോ​ലി​യെ​ടു​പ്പി​ച്ച സ്ഥാ​പ​ന​ത്തി​ന് ബാ​ല​നീ​തി നി​യ​മം, ലേ​ബ​ര്‍ ആ​ക്റ്റ് നി​യ ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും. ‌