സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ എ​ണ്ണാ​ന്‍ ന​ട​പ​ടി​ക​ള്‍ ഏ​റെ ‌‌
Monday, May 20, 2019 10:16 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​താ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ല​ക്ട്രോ​ണി​ക്ക​ൽ ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ ല​റ്റ് സം​വി​ധാ​നം(​ഇ​ടി​പി​ബി​എ​സ്) മു​ഖേ​ന ചെ​യ്ത സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​ന് ക്യു​ആ​ര്‍ കോ​ഡ് റീ​ഡിം​ഗ് ഉ​ള്‍​പ്പെ​ ടെ നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ പി​ന്നി​ട​ണം.
സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ രീ​തി​യി​ല്‍ വോ​ട്ടു ചെ​യ്തി​ട്ടു​ ള്ള​ത്.
പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ത​പാ​ല്‍ ബാ​ല​റ്റു​ക​ളും സ​ര്‍​വീ​സ് വോ​ട്ടു​ക​ളും ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ര​ണ്ട് ഹാ​ളു​ക​ളി​ലാ​യി 14 ടേ​ബി​ളു​ക​ളി​ലാ​ണ് എ​ണ്ണു​ക.
ഇ​തി​നാ​യി ക്യു​ആ​ര്‍ കോ​ഡ് റീ​ഡ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കും.‌

സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​ത് ഇ​ങ്ങ​നെ ...‌‌

ആ​ദ്യം പു​റം ക​വ​റി​ന്‍റെ (ഫോം 13​സി) താ​ഴ്ഭാ​ഗ​ത്ത് വ​ല​തു​വ​ശ​ത്തു​ള്ള ക്യു​ആ​ര്‍ കോ​ഡ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റീ​ഡ് ചെ​യ്യു​ന്നു. അ​തോ​ടൊ​പ്പം വോ​ട്ട​റു​ടെ വേ​രി​ഫി​ക്കേ​ഷ​നും ഇ​ര​ട്ടി​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​വ​ശ്യ പ​രി​ശോ​ധ​ന​ങ്ങ​ളും ന​ട​ത്തു​ന്നു. കം​പ്യൂ​ട്ട​റി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക സീ​രി​യ​ല്‍ ന​മ്പ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന ക​വ​റി​ന് പു​റ​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ഴു​തി​ച്ചേ​ര്‍​ക്കും.
ഇ​ര​ട്ടി​പ്പ് ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം പു​റം ക​വ​ര്‍ (ഫോം 13​സി) തു​റ​ക്കു​ന്നു. ഫോം 13 ​എ​യി​ലു​ള്ള പ്ര​സ്താ​വ​ന​യും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​ട​ങ്ങി​യ ക​വ​റു(​ഫോം 13ബി)​മാ​ണ് ഇ​തി​ലു​ണ്ടാ​കു​ക. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഇ​വ പു​റ​ത്തെ​ടു​ക്കു​ന്നു.ഫോം 13 ​എ​യി​ലെ ര​ണ്ട് ക്യു​ആ​ര്‍ കോ​ഡു​ക​ള്‍ ഒ​ന്നി​നു പി​റ​കെ അ​ടു​ത്ത​ത് എ​ന്ന രീ​തി​യി​ല്‍ സ്കാ​ന്‍ ചെ​യ്യു​ന്നു.
തു​ട​ര്‍​ന്ന് ഫോം 13​ബി​യു​ടെ താ​ഴ്ഭാ​ഗ​ത്ത് വ​ല​തു​വ​ശ​ത്തു​ള്ള ക്യു​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്ത​ശേ​ഷം സീ​രി​യ​ര്‍ ന​മ്പ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്നു.
ക്യു​ആ​ര്‍ കോ​ഡ് റീ​ഡിം​ഗി​ല്‍ അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഫോം 13​ബി ക​വ​റും പ്ര​സ്താ​വ​ന​യും ഫോം 13​സി ക​വ​റി​ല്‍ ഇ​ട്ട​ശേ​ഷം എ​ണ്ണു​ന്ന​തി​നു​ള്ള സാ​ധു​വാ​യ വോ​ട്ടു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ട്രേ​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്നു. ക്യു​ആ​ര്‍ കോ​ഡ് റീ​ഡിം​ഗി​ല്‍ രേ​ഖ​ക​ള്‍ സാ​ധു​വ​ല്ലാ​തി​രി​ക്കു​ക, ഒ​രേ രേ​ഖ​യു​ടെ ഒ​ന്നി​ല​ധി​കം പ​ക​ര്‍​പ്പു​ക​ള്‍ ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ഇ​ത്ത​രം ക​വ​റു​ക​ള്‍ ത​ള്ള​പ്പെ​ടു​ന്ന ക​വ​റു​ക​ള്‍​ക്കു​ള്ള ട്രേ​യി​ല്‍ നി​ക്ഷേ​പി​ക്ക​ണം.
ഒ​രു വോ​ട്ട് എ​ണ്ണു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ഒ​രു മി​നി​റ്റെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ‌