ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ള്‍​ക്കും വെ​വേ​റെ ഹാ​ളു​ക​ള്‍ ‌
Monday, May 20, 2019 10:16 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് ത്രി​ത​ല സു​ര​ക്ഷ ഒ​രു​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സ്, സം​സ്ഥാ​ന സാ​യു​ധ സേ​ന, കേ​ന്ദ്ര സാ​യു​ധ സേ​ന എ​ന്നി​വ​രാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ക. ജി​ല്ല​യി​ലെ ഏ​ക വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദീ​യ വി​ദ്യാ​ല​യ​മാ​ണ്.
കാ​ഞ്ഞി​ര​പ്പ​ള​ളി, പൂ​ഞ്ഞാ​ര്‍, തി​രു​വ​ല്ല, റാ​ന്നി, ആ​റ​ന്മു​ള, കോ​ന്നി, അ​ടൂ​ര്‍ എ​ന്നി​ങ്ങ​നെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ല്‍ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. വോ​ട്ടെ​ണ്ണ​ലി​നാ​യി മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കും ഓ​രോ ഹാ​ള്‍ ഉ​ണ്ടാ​കും.ഓ​രോ ഹാ​ളി​ലും വോ​ട്ടെ​ണ്ണ​ലി​നാ​യി 14 മേ​ശ​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.
പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണാ​ന്‍ എ​ട്ട് മേ​ശ​ക​ളും ഇ​റ്റി​പി​ബി​എ​സ് എ​ണ്ണാ​ന്‍ 14 മേ​ശ​ക​ളും സ​ജ്ജീ​ക​രി​ക്കും. ഇ​തു കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും നി​രീ​ക്ഷ​ക​നും ഓ​രോ മേ​ശ​യും ഉ​ണ്ടാ​കും.
പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍​ക്കും ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സി​സ്റ്റം (ഇ​ടി​പി​ബി​എ​സ്) മു​ഖേ​ന​യു​ള്ള വോ​ട്ടു​ക​ള്‍​ക്കും പ്ര​ത്യേ​കം മേ​ശ ഒ​രു​ക്കും. എ​ട്ടു മ​ണി​ക്കാ​ണ് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ക. ആ​ദ്യം പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് എ​ണ്ണു​ക. വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടി​ല്ലെ​ന്നും സീ​ലു​ക​ളെ​ല്ലാം ഭ​ദ്ര​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തും. തു​ട​ര്‍​ന്ന്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ റി​സ​ല്‍​ട്ട് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും. അ​പ്പോ​ള്‍ ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും കി​ട്ടി​യ വോ​ട്ടു​ക​ള്‍ അ​തി​ന്‍റെ ഡി​സ്‌​പ്ലേ​യി​ല്‍ കാ​ണാം. ഇ​ത് ഫോം 17​സി​യു​ടെ പാ​ര്‍​ട്ട് ര​ണ്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തും.
വോ​ട്ടെ​ണ്ണി​യ ശേ​ഷം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സീ​ല്‍ ചെ​യ്യും. ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ ഡി​സ്‌​പ്ലേ ത​ക​രാ​റി​ലാ​യാ​ലോ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വി​വി​പാ​റ്റ് മെ​ഷീ​നു​ക​ള്‍ എ​ണ്ണു​ക​യു​ള​ളൂ. ഇ​തി​ന് പു​റ​മെ ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് വീ​തം വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളും എ​ണ്ണും.
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​വ തെ​ര​ഞ്ഞെ​ടു​ക്കു​ക. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് സ്റ്റാ​ഫ്, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​ര്‍, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍, ഡ്യൂ​ട്ടി​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്ക​ല്ലാ​തെ മ​റ്റാ​ര്‍​ക്കും കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ പ്ര​വേ​ശ​ന​മി​ല്ല.
റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക. മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ചെ​യ്യു​ന്ന ആ​രെ​യും കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍​നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന്‍റെ സ്വ​കാ​ര്യ​ത വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലും പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ട്.
യൂ​ണി​ഫോ​മി​ലാ​യാ​ലും സി​വി​ല്‍ വേ​ഷ​ത്തി​ലാ​യാ​ലും പോ​ലീ​സു​കാ​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളി​ല്‍ പ്ര​വേ​ശ​ന​മി​ല്ല. അ​വ​ര്‍ പു​റ​ത്തു​നി​ല്‍​ക്കേ​ണ്ട​തും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി​ളി​ച്ചാ​ല്‍ മാ​ത്രം അ​ക​ത്ത് പ്ര​വേ​ശി​ക്കേ​ണ്ട​തു​മാ​ണ്. വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ.
ഒ​രേ സ​മ​യം, സ്ഥാ​നാ​ര്‍​ഥി​ക്കോ സ്ഥാ​നാ​ര്‍​ഥി​യു​ടെ ഏ​ജ​ന്‍റി​നോ മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ല്‍ മേ​ശ​യു​ടെ മു​ന്നി​ല്‍ ഇ​രി​ക്കാ​നാ​വൂ. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ണ​മാ​യി പ​ക​ര്‍​ത്താ​നാ​യി ഔ​ദ്യോ​ഗി​ക കാ​മ​റ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പ​ക​ര്‍​ത്താ​ന്‍ അ​നു​വാ​ദ​മി​ല്ല. അ​തേ​സ​മ​യം, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ല്‍​നി​ന്ന് പൊ​തു​വാ​യു​ള്ള ചി​ത്രം പ​ക​ര്‍​ത്താ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​കും.
ഏ​തു​സാ​ഹ​ച​ര്യ​ത്തി​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് ചി​ത്രീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല. കൗ​ണ്ടിം​ഗ് ഹാ​ളി​ന് പു​റ​ത്ത് വോ​ട്ടെ​ണ്ണ​ലി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നാ​യി മീ​ഡി​യ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.
കൂ​ടാ​തെ വോ​ട്ടെ​ണ്ണ​ല്‍ ഫ​ലം ത​ല്‍​സ​മ​യം അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സു​വി​ധ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ത്യേ​ക കേ​ന്ദ്ര​വും ഉ​ണ്ടാ​കും. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വോ​ട്ടെ​ണ്ണ​ല്‍: റി​ഹേ​ഴ്‌​സ​ല്‍ ഇ​ന്ന് ‌‌
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മാ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ​യു​ടെ റി​ഹേ​ഴ്‌​സ​ല്‍ ഇ​ന്ന് ന​ട​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ത്തി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തു​ന്ന​ത്.
ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ആ​ര്‍​ഒ​മാ​രാ​ണ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ റി​ഹേ​ഴ്‌​സ​ലി​ന് നേ​തൃ​ത്വം ന​ല്‍​കും. ‌

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ കാ​മ​റ​ക​ള്‍​ക്കും മൊ​ബൈ​ലി​നും പ്ര​വേ​ശ​ന​മി​ല്ല ‌

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​മ്പോ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണും കാ​മ​റ​ക​ളും കൊ​ണ്ടു​പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം.
വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക്കും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ര്‍​ക്കും മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ല.
മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​മ​റ​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. പൊ​തു​വാ​യ ചി​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ.
വ​ര​ണാ​ധി​കാ​രി നി​യോ​ഗി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​സം​ഘ​ങ്ങ​ളാ​യി മാ​ത്ര​മേ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കൂ.
വ​ര​ണാ​ധി​കാ​രി അ​നു​വ​ദി​ക്കു​ന്ന നി​ശ്ചി​ത സ​മ​യ​ത്ത്, നി​ശ്ചി​ത പ്ര​ദേ​ശ​ത്തു​നി​ന്നു മാ​ത്ര​മേ കാ​മ​റ​യി​ല്‍ ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കൂ.
വോ​ട്ടിന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​ന്ന​തോ, വോ​ട്ടെ​ണ്ണ​ല്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തോ, സ​മാ​ധാ​ന​ത്തി​ന് ഭം​ഗ​മു​ണ്ടാ​ക്കു​ന്ന​തോ ആ​യ ചി​ത്രീ​ക​ര​ണ​മോ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല.
ത​പാ​ല്‍ ബാ​ല​റ്റി​ലെ വോ​ട്ട് ദൃ​ശ്യ​മാ​കു​ന്ന രീ​തി​യി​ല്‍ ക്യാ​മ​റ സൂം ​ചെ​യ്യാ​നും പാ​ടി​ല്ല. വീ​ഡി​യോ​യ്‌​ക്കൊ​പ്പം ന​ല്‍​കു​ന്ന ഓ​ഡി​യോ​യി​ല്‍, ഇ​ത് എ​വി​ടെ​നി​ന്ന് എ​പ്പോ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ‌