രാ​​ജീ​​വ്ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണം
Tuesday, May 21, 2019 10:31 PM IST
പ​​ത്ത​​നം​​തി​​ട്ട: മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നു​​മാ​​യി​​രു​​ന്ന രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ 28 ാമ​​ത് ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നാ​​ച​​ര​​ണം പ​​ത്ത​​നം​​തി​​ട്ട ഡി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വ​​ർ​​ഗീ​​യ വാ​​ദ​​ത്തെ വെ​​റു​​ക്കു​​ക​​യും വി​​ഘ​​ട​​ന വാ​​ദ​​ത്തെ എ​​തി​​ർ​​ക്കു​​ക​​യും ചെ​​യ്ത രാ​​ജീ​​വി​​ന്‍റെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കാ​​ൻ ത​​യാ​​റാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി സ്വ​​ന്തം താ​​ത്പ​​ര്യ​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​നു​​മേ​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ആ​​ന്‍റോ ആ​​ന്‍റ​​ണി പ​​റ​​ഞ്ഞു.

ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ൻ എം​​എ​​ൽ​​എ കെ. ​​ശി​​വ​​ദാ​​സ​​ൻ​​നാ​​യ​​ർ , മു​​ൻ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് പി. ​​മോ​​ഹ​​ൻ​​രാ​​ജ്്, കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി പ​​ഴ​​കു​​ളം മ​​ധു, നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗം സ​​തീ​​ഷ് കൊ​​ച്ചു പ​​റ​​ന്പി​​ൽ, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി അ​​നീ​​ഷ് വ​​രി​​ക​​ണ്ണാ​​മ​​ല, ഡി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എ. ​​സു​​രേ​​ഷ് കു​​മാ​​ർ, കാ​​ട്ടൂ​​ർ അ​​ബ്ദു​​ൽ സ​​ലാം, ജോ​​ണ്‍​സ​​ണ്‍ വി​​ള​​വി​​നാ​​ൽ, വി. ​​ആ​​ർ. സോ​​ജി, സ​​ജി കൊ​​ട്ട​​ക്കാ​​ട്, ലി​​ജു ജോ​​ർ​​ജ്, വൈ. ​​യാ​​ക്കൂ​​ബ്, അ​​ബ്ദു​​ൽ ക​​ലാം ആ​​സാ​​ദ്, സേ​​വാ​​ദ​​ൾ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബെ​​ന്നി പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ഇ​​ര​​ണി​​ക്ക​​ൽ ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.