പൈ​പ്പ് ന​ന്നാ​ക്കാ​നെത്തി​യ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Tuesday, May 21, 2019 10:31 PM IST
എ​ട​ത്വ: കേ​ള​മം​ഗ​ലം ഭാ​ഗ​ത്ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കാ​ൻ എ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ്രോ​ജ​ക്ട് അ​ധി​കൃ​ത​രെ​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടു​ന്ന​തി​ലും, അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത ത​ക​രു​ക​യും ചെ​യ്യു​ക​യും അ​ത് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി ആ​കു​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ത​ട​ഞ്ഞ​ത്. മു​ന്പ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചിരുന്ന ഹോ​ളോ​ബ്രി​ക്സ് ക​ന്പ​നി​യി​ൽ കൂ​ട്ടി​യി​ട്ട മെ​റ്റ​ൽ​പ്പൊ​ടി​യും നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ഷ്ടി​ക​യും ജ​ല​പ്ര​വാ​ഹ​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ക​യും ഫ​ർ​ണീ​ച്ച​ർ ക​ട​യി​ലെ ഉപകരണങ്ങൾ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി ന​ശി​ക്കു​ക​യും എ​സ്എ​ൻ​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​ന് കേ​ടു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. പൈ​പ്പു​ലൈ​ൻ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഇ​വി​ടെ അ​ഞ്ചോ​ളം പ്രാ​വ​ശ്യ​മാ​ണ് തു​ട​ർ​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്ത​ത്.
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷി​ബു, പ്രോ​ജ​ക്ട് ചീ​ഫ് എ​ൻ​ജി​നി​യ​ർ ശ്രീ​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ്. എ​ൻ​ജി​നി​യ​ർ ന​സീ​ർ, എ. ​റ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പൊ​ട്ടി​യ ഭാ​ഗ​ത്തെ റോ​ഡ് വീ​ണ്ടും പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്്. ഇ​വി​ടു​ത്തെ പൈ​പ്പ് നീ​ക്കം ചെ​യ്ത് പു​തി​യ​ത് കൂ​ട്ടി യോ​ജി​പ്പി​ച്ചാ​ൽ മാ​ത്ര​മേ പ​ന്പിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു.