പ​ന്പ​യി​ലെ 20,000 ഘ​ന​മീ​റ്റ​ർ മ​ണ​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്
Tuesday, May 21, 2019 10:32 PM IST
പ​​ത്ത​​നം​​തി​​ട്ട: പ്ര​​ള​​യ​​കാ​​ല​​ത്ത് പ​​ന്പ ത്രി​​വേ​​ണി​​യി​​ൽ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മ​​ണ​​ലി​​ൽ നി​​ന്ന് 20,000 ഘ​​ന​​മീ​​റ്റ​​ർ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡി​​ന് സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കാ​​ൻ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
ഇ​​ന്ന​​ലെ കൂ​​ടി​​യ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ലാ​​ണ് ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന അം​​ഗീ​​ക​​രി​​ച്ച​​ത്. അ​​വ​​ശേ​​ഷി​​ക്കു​​ന്ന മ​​ണ​​ൽ ലേ​​ലം ചെ​​യ്തു ന​​ൽ​​കാ​​ൻ വ​​നം​​വ​​കു​​പ്പി​​നു നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി. മ​​ണ​​ൽ ഇ ​​ലേ​​ലം ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​മാ​​യാ​​ണ് വ​​നം​​വ​​കു​​പ്പ് മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്.
പ്ര​​ള​​യ​​കാ​​ല​​ത്ത് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ പ​​ന്പ​​യു​​ടെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നും നി​​ല​​യ്ക്ക​​ൽ, ശ​​ബ​​രി​​മ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യാ​​ണ് പ​​ന്പ​​യി​​ൽ പ്ര​​ള​​യ​​കാ​​ല​​ത്ത് അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മ​​ണ​​ൽ ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​വു​​മാ​​യി തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് സ​​ർ​​ക്കാ​​രി​​നെ സ​​മീ​​പി​​ച്ച​​ത്. നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് 20,000 ക്യൂ​​ബി​​ക് മീ​​റ്റ​​ർ മ​​ണ​​ൽ വേ​​ണ​​മെ​​ന്നാ​​ണ് ബോ​​ർ​​ഡ് മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കു​​ക​​യും മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​ത് സം​​ബ​​ന്ധി​​ച്ച അ​​ടി​​യ​​ന്ത​​ര തീ​​രു​​മാ​​നം എ​​ടു​​ക്കു​​ക​​യും ചെ​​യ്ത സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും ദേ​​വ​​സ്വം മ​​ന്ത്രി​​യെ​​യും ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗം അ​​ഭി​​ന​​ന്ദി​​ച്ച​​താ​​യി പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ത്മ​​കു​​മാ​​ർ പ​​റ​​ഞ്ഞു.
പ​​ന്പ​​യി​​ലെ​​യും നി​​ല​​യ്ക്ക​​ലി​​ലെ​​യും നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത്വ​​രി​​ത​​ഗ​​തി​​യി​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്നും ദേ​​വ​​സ്വം പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു. അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ​​ക്ക് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ല​​യ്ക്ക​​ലും ശ​​ബ​​രി​​മ​​ല​​യി​​ലും ന​​ട​​ത്തു​​ന്ന​​തി​​ലേ​​ക്ക് പു​​റ​​ത്തു നി​​ന്ന് മ​​ണ​​ൽ കൊ​​ണ്ടു​​വ​​രേ​​ണ്ടി വ​​ന്നി​​രു​​ന്നെ​​ങ്കി​​ൽ കോ​​ടി​​ക​​ൾ ചെ​​ല​​വാ​​കു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​നി​​യോ​​ജ്യ​​മാ​​യ മ​​ണ​​ലാ​​ണ് ഇ​​പ്പോ​​ൾ പ​​ന്പ​​യി​​ലും ത്രി​​വേ​​ണി​​യി​​ലും കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് ബോ​​ർ​​ഡി​​ന് ല​​ഭി​​ക്കു​​ക. മ​​ണ​​ൽ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കാ​​നു​​ള്ള തീ​​രു​​മാ​​നം ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഏ​​റെ സാ​​ന്പ​​ത്തി​​ക ലാ​​ഭ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്നും ബോ​​ർ​​ഡ് യോ​​ഗം വി​​ല​​യി​​രു​​ത്തി.
സം​​സ്ഥാ​​ന​​ത്തെ ദേ​​വ​​സ്വം​​ബോ​​ർ​​ഡു​​ക​​ളു​​ടെ​​യും ദേ​​വ​​സ്വം മാ​​നേ​​ജ്മെ​​ൻ​​റ് ക​​മ്മി​​റ്റി​​ക​​ളു​​ടെ​​യും അ​​ധീ​​ന​​ത​​യി​​ലു​​ള്ള ഭൂ​​മി​​യു​​ടെ കൈ​​യേ​​റ്റ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ തീ​​ർ​​ക്കു​​ന്ന​​തി​​ന് റി​​ട്ട​​യേ​​ഡ് ജി​​ല്ലാ ജ​​ഡ്ജി അം​​ഗ​​മാ​​യി കേ​​ര​​ളാ ദേ​​വ​​സ്വം ട്രി​​ബ്യൂ​​ണ​​ൽ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ബി​​ൽ കൊ​​ണ്ടു​​വ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തി​​നെ​​യും ബോ​​ർ​​ഡ് സ്വാ​​ഗ​​തം ചെ​​യ്തു.