വോ​ട്ടെ​ണ്ണ​ൽ എ​ട്ടി​നു തു​ട​ങ്ങും: ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കും
Tuesday, May 21, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​ക​ൾ നാ​ളെ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​മെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. സ​ർ​വീ​സ് വോ​ട്ടു​ക​ളും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ര​സീ​തു​ക​ളും എ​ണ്ണു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ലോ​ക്സ​ഭ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ത​പാ​ൽ വോ​ട്ടു​ക​ൾ രാ​വി​ലെ എ​ട്ടി​നു ത​ന്നെ എ​ണ്ണി​ത്തു​ട​ങ്ങും. 21വ​രെ 1452 ത​പാ​ൽ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് തി​രി​കെ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ത​പാ​ൽ വോ​ട്ട് പ​രി​ഗ​ണി​ക്കു​ന്പോ​ൾ വോ​ട്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക അ​ട​യാ​ളം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സ​മ്മ​തി​ദാ​യ​ക​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഒ​രു അ​ട​യാ​ള​വും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. നാ​ളെ രാ​വി​ലെ എ​ട്ടു​വ​രെ ല​ഭി​ക്കു​ന്ന ത​പാ​ൽ വോ​ട്ടു​ക​ളും സ്വീ​ക​രി​ക്കും. ശേ​ഷം വ​രു​ന്ന​വ അ​സാ​ധു​വാ​യി പ​രി​ഗ​ണി​ക്കും.
സ​ർ​വീ​സ് വോ​ട്ടു​ക​ൾ ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ൻ​സി​സ്റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റി​ലൂ​ടെ സ്വീ​ക​രി​ച്ച​തി​നാ​ൽ ഇ​വ എ​ണ്ണു​ന്ന​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​കും. ഇ​റ്റി​പി​ബി​എ​സ് എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ​ക്ക് അ​യ​ച്ചി​ട്ടു​ള്ള ത​പാ​ൽ ബാ​ല​റ്റി​ലൂ​ടെ തി​രി​കെ ല​ഭി​ച്ചി​ട്ടു​ള്ള​വ എ​ണ്ണു​ന്ന​തി​നു മു​ന്പാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലെ ക​വ​റു​ക​ളി​ലെ​യും ഡി​ക്ല​റേ​ഷ​നി​ലെ​യും ക്യൂ ​ആ​ർ കോ​ഡ് പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. വോ​ട്ട് വ്യാ​ജ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ പ്ര​ക്രി​യ​യും ഇ​തു​വ​ഴി ന​ട​ക്കും. ജി​ല്ല​യി​ൽ 4156 സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ​ക്ക് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ 21 വ​രെ 2609 വോ​ട്ടു​ക​ൾ തി​രി​കെ ല​ഭി​ച്ചു.

റൗ​ണ്ടു​ക​ൾ
മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ
13 മു​ത​ൽ 18 വ​രെ

ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഓ​രോ അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​വും തി​രി​ച്ചാ​ണ് വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്. ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​നും 14 വോ​ട്ടെ​ണ്ണ​ൽ മേ​ശ​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കാ​യി ഒ​രു മേ​ശ​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം 14 മേ​ശ​ക​ളി​ലും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഓ​രോ മേ​ശ​യി​ലും ഒ​രു ബൂ​ത്ത് എ​ണ്ണി​ക്ക​ഴി​യു​ന്പോ​ൾ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​കും. ഇ​ത്ത​ര​ത്തി​ൽ ഓ​രോ റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ ലീ​ഡ് നി​ല പു​റ​ത്തു​വി​ടും.
പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ റൗ​ണ്ടു​ക​ളി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കാം. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ 13 റൗ​ണ്ടു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കാ​ൻ 18 റൗ​ണ്ട് വേ​ണ്ടി​വ​രും.
ആ​ദ്യ​ത്തെ അ​ര മ​ണി​ക്കൂ​റി​ൽ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലൊ​രി​ട​ത്തേ വോ​ട്ടെ​ണ്ണ​ൽ വൈ​കും. ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി ആ​ദ്യ റൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഒ​രു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ അ​ര​മ​ണി​ക്കൂ​ർ വൈ​കി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ആ​ദ്യ റൗ​ണ്ടി​ലെ ലീ്ഡ് ​നി​ല പു​റ​ത്തു​വ​രു​ന്ന​ത് ആ​റ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടേ​താ​യി​രി​ക്കും.

വി​വി​പാ​റ്റ് എ​ണ്ണു​ന്ന ബൂ​ത്തു​ക​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ
തീ​രു​മാ​നി​ക്കും

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ഞ്ച് വീ​തം ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് ര​സീ​തു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്. ഏ​തെ​ല്ലാം ബൂ​ത്തു​ക​ൾ എ​ണ്ണ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ന​റു​ക്കി​ട്ട് തീ​രു​മാ​നി​ക്കും. പ​ത്ത് കോ​ള​ങ്ങ​ളു​ള്ള ബോ​ക്സു​ക​ളി​ലാ​കും വി​വി​പാ​റ്റ് ര​സീ​തു​ക​ൾ നി​ക്ഷേ​പി​ക്കു​ക. എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ, നോ​ട്ട, വി​വി​പാ​റ്റ്, പേ​പ്പ​ർ, ടെ​സ്റ്റ് സ്ലി​പ്പ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് പ​ത്തു കോ​ള​ങ്ങ​ൾ. മെ​ഷീ​നു​ക​ളി​ലെ​യും വി​വി​പാ​റ്റി​ലെ​യും ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​യാ​ൽ വീ​ണ്ടും എ​ണ്ണും.

1200 ജീ​വ​ന​ക്കാ​ർ,
രാ​ഷ്ട്രീ​യ​ക​ക്ഷി
ഏ​ജ​ന്‍റു​മാ​ർ 500

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് 1200 റോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള​ള​ത്. ഇ​വ​ർ പു​ല​ർ​ച്ചെ 5.30നു ​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. 500 ഓ​ളം രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​ജ​ന്‍റു​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടി​ണ്ട് .
ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും 15 കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണു​ന്ന ഹാ​ളി​ൽ എ​ട്ട് പേ​രെ​യും സ​ർ​വീ​സ് വോ​ട്ട് എ​ണ്ണു​ന്ന ഇ​ടി​പി​ബി​എ​സ് ഹാ​ളി​ൽ 14 പേ​രെ​യും നി​യ​മി​ക്കാം. കൂ​ടാ​തെ സ്ഥാ​നാ​ർ​ഥി​ക്കും ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റി​നും അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ചീ​ഫ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റി​നും എ​ല്ലാ കൗ​ണ്ടിം​ഗ് ഹാ​ളി​ലും പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ച​ത് പ്ര​കാ​രം പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഈ ​ഏ​ജ​ന്‍റു​മാ​രെ അ​വ​ര​വ​രു​ടെ ഇ​രി​പ്പി​ടം വി​ട്ട് സ​ഞ്ച​രി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കൗ​ണ്ടിം​ഗ് ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​വ​ദ​നീ​യ​മ​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ വ​യ്ക്കു​ന്ന​തി​ന് പ്ര​ത്യേ​ക മു​റി ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​താ​ണ്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യി ധ​രി​ച്ചി​രി​ക്ക​ണം.
കൗ​ണ്ടിം​ഗ് ഹാ​ളി​ന് പു​റ​ത്ത് വോ​ട്ടെ​ണ്ണ​ലി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​യി മീ​ഡി​യ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കും. വോ​ട്ടെ​ണ്ണ​ൽ ഫ​ലം ത​ൽ​സ​മ​യം അ​റി​യു​ന്ന​തി​ന് മീ​ഡി​യാ റൂം, ​പൊ​തു അ​നൗ​ണ്‍​സ്മെ​ന്‍റ്, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റാ​യ www.eci.gov.in എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.
ഓ​രോ ബൂ​ത്തി​ലെ​യും മെ​ഷീ​നു​ക​ൾ എ​ണ്ണു​ന്ന മു​റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ലീ​ഡ് നി​ല പു​റ​ത്തു​വി​ടും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫ​ലം അ​റി​യു​ന്ന​തി​നാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു പു​റ​ത്ത് പ്ര​ത്യേ​ക എ​ൽ​ഇ​ഡി ഡി​സ്പ്ലെ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
എ​ഡി​എം ക്ല​മ​ന്‍റ് ലോ​പ​സ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ് സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.