വോ​ട്ടെ​ണ്ണ​ൽ: സു​വി​ധ, ട്രെ​ൻ​ഡ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി
Tuesday, May 21, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടെ​ണ്ണ​ൽ ഫ​ല​ങ്ങ​ൾ, ത​ത്സ​മ​യ ഫ​ല​സൂ​ച​ന​ക​ൾ അ​റി​യു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സു​വി​ധ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ട്രെ​ൻ​ഡ് എ​ന്നീ വെ​ബ്സൈ​റ്റു​ക​ളു​ടെ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി.
പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ന്ന​ത്. ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച കൗ​ണ്ട​റു​ക​ളി​ലാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത്. പൊ​തു നി​രീ​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ്, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ ട്ര​യ​ൽ റ​ണി​ന് നേ​തൃ​ത്വം ന​ൽ​കി.
ട്രെ​ൻ​ഡി​ൽ നി​ന്ന് വോ​ട്ടെ​ണ്ണ​ലി​ന്‍റെ റൗ​ണ്ട്വൈ​സ് ടോ​ട്ട​ൽ സു​വി​ധ​യി​ലേ​ക്ക് അ​പ് ലോ​ഡ് ചെ​യ്യു​ക​യും അ​ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യും. എ​ൻ​ഐ​സി​യാ​ണ് ര​ണ്ടു വെ​ബ്സൈ​റ്റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം എ​ണ്ണി​ക്ക​ഴി​യു​ന്പോ​ഴും എ​ല്ലാ കൗ​ണ്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന സെ​ന്‍റ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഏ​ആ​ർ​ഒ​മാ​രു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​ൽ​ട്രോ​ണ്‍ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന 14 ഇ​വി​എം ടേ​ബി​ളു​ക​ളി​ൽ നി​ന്നും ഒ​രു ഏ​ആ​ർ​ഒ ടേ​ബി​ളി​ൽ നി​ന്നും ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​യും ത​ത്സ​മ​യ വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ട്രെ​ൻ​ഡി​ലേ​ക്ക് ന​ൽ​കും.
ട്രെ​ൻ​ഡി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ന​ന്പ​ർ, പാ​സ്വേ​ഡ് എ​ന്നി​വ ന​ൽ​കി​യാ​ൽ വോ​ട്ടിം​ഗ് കൗ​ണ്ടിം​ഗ് (ടേ​ബി​ൾ വൈ​സ്) എ​ന്ന മെ​നു​വി​ൽ നി​ന്ന് റൗ​ണ്ട്, ടേ​ബി​ൾ ന​ന്പ​ർ, പോ​ളിം​ഗ് ബൂ​ത്ത് ന​ന്പ​ർ, പാ​ർ​ട്ടി, വോ​ട്ടേ​ഴ്സ്, ടോ​ട്ട​ൽ എ​ന്നി​വ അ​റി​യാ​ൻ സാ​ധി​ക്കും. തു​ട​ർ​ന്ന് 14 ടേ​ബി​ളു​ക​ളി​ലെ​യും റൗ​ണ്ട് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മൊ​ത്തെ വി​വ​ര​ങ്ങ​ൾ സു​വി​ധ​യി​ലേ​ക്ക് ന​ൽ​കും.