പ​ത്ത​നം​തി​ട്ട ആ​ർ​ക്കൊ​പ്പം; ആ​കാം​ക്ഷ​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ
Tuesday, May 21, 2019 10:32 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട​യി​ലെ വി​ജ​യം ആ​ർ​ക്കൊ​പ്പ​മെ​ന്ന് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സം​സാ​ര വി​ഷ​യം ഇ​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചാ​ണ്.
ബ​സി​ലും ഒ​ട്ടോ സ്റ്റാ​ന്‍റ​ഡി​ലും ടൗ​ണി​ലു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് സം​സാ​രം. ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലും പ​ല​രും പ​ന്ത​യം വെ​ച്ച​ത് ഓ​ർ​മി​പ്പി​ക്കു​ന്നു​മു​ണ്ട്.
ആ​ന്‍റോ ആ​ന്‍റ​ണി​ക്കും വീ​ണാ ജോ​ർ​ജി​നും കെ. ​സു​രേ​ന്ദ്ര​നും അ​താ​തു പാ​ർ​ട്ടി​ക്കാ​ർ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ വി​ജ​യം ആ​ർ​ക്കൊ​പ്പ​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ്.
പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് പോ​ൾ ചെ​യ്ത​ത് കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​യി​രു​ന്നു. അ​തി​നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​ണ്.
കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല, നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, തി​ട​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഈ​രാ​റ്റു​പേ​ട്ട, കോ​രു​ത്തോ​ട്, എ​രു​മേ​ലി, പൂ​ഞ്ഞാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​വും പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, തീ​ക്കോ​യി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്നേ​റ്റ​വും ന​ട​ത്തു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ചി​റ​ക്ക​ട​വ്, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ​തൂ​ക്കം ല​ഭി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ പി​ന്നോ​ട്ട് പോ​യ മ​ണി​മ​ല ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ത്ത​വ​ണ മു​ന്നേ​റു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ.
കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ട​വ്, വാ​ഴൂ​ർ, പ​ള്ളി​ക്ക​ത്തോ​ട്, വെ​ള്ളാ​വൂ​ർ, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലീ​ഡ് നേ​ടു​മെ​ന്നും മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കാ​ൾ വോ​ട്ട് നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ. എ​ന്നാ​ൽ, പു​റ​ത്തു വ​രു​ന്ന സ​ർ​വേ ഫ​ല​ങ്ങ​ൾ ഏ​വ​രു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ക്കു​ന്ന​താ​ണ്. ആ​കാം​ക്ഷ​യ്ക്ക് വി​രാ​മ​മാ​കാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പു മാ​ത്ര​മാ​ണു​ള്ള​ത്.