അ​യി​രൂ​രി​ൽ കൊ​യ്ത്ത് വൈ​കി​യ​തി​നു പി​ന്നി​ൽ അ​നാ​സ്ഥ​യെ​ന്ന് ‌‌
Wednesday, May 22, 2019 10:02 PM IST
അ​യി​രൂ​ർ: അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്ത നെ​ല്ല് നൂ​റു​മേ​നി വി​ള​ഞ്ഞി​ട്ടും കൊ​യ്തെ​ടു​ക്കാ​ത്ത​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം. വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ശേ​ഖ​രം കൃ​ഷി​യോ​ഗ്യ​മാ​ക്കി നെ​ല്ല് വി​ത​ച്ച് വി​ള​വെ​ത്തി​യ നെ​ല്ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ച്ചി​ല്ലെ​ന്ന പേ​രി​ൽ കൊ​യ്യാ​തെ ന​ശി​ച്ച​ത്.

അ​യി​രൂ​രി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി വി​ള​യെ​ടു​പ്പ് യ​ഥാ​സ​മ​യം ന​ട​ത്താ​ഞ്ഞ​ത് അ​യി​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ല​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. ദീ​ർ​ഘ​കാ​ല​മാ​യി അ​ന്യം നി​ന്ന നെ​ൽ​കൃ​ഷി വീ​ണ്ടെ​ടു​ക്കു​വാ​ൻ വേ​ണ്ടി സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടു​കൂ​ടി തു​ട​ങ്ങി​യ പ​രി​ശ്ര​മ​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ​നി​ത​ക​ളെ​കൊ​ണ്ട്്് നെ​ല്ലു​കൊ​യ്തെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. പ​ത്തേ​ക്ക​റി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ത​ൽ​മു​ട​ക്കി ചെ​യ്ത നെ​ൽ​കൃ​ഷി വേ​ണ്ട രീ​തി​യി​ൽ സം​ര​ക്ഷി​ച്ച് വി​ള​വെ​ടു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ ഗോ​പി​നാ​ഥ​ൻ നാ​യ​ർ, അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ണി​പ​റ​ന്പി​ൽ, നേ​താ​ക്ക​ളാ​യ എം.​എ​സ്. ര​വീ​ന്ദ്ര​ൻ, ര​ഘു​വാ​ന​ന്ദ​ൻ നാ​യ​ർ, സു​രേ​ഷ് മേ​ട്ട​യി​ൽ കെ. ​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ എ​ന്നി​വ​രും പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.‌