വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ ‌‌
Wednesday, May 22, 2019 10:02 PM IST
തി​രു​വ​ല്ല: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ഷ​ണ​ക്കേ​സ് പ്ര​തി തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് പ​തി​നാ​ലാം മൈ​ൽ സ്വ​ദേ​ശി പേ​ണ്ടാ​ന​ത്ത് സ​ന്ദീ​പാ​ണ് (27) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന തി​രു​വ​ല്ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​ക്ക​ണ്ട് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ‍​യാ​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച​തും ഭ​വ​ന​ഭേ​ദ​ന​വു​മ​ട​ക്കം അ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ കോ​ട്ട​യം ജി​ല്ല​യി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നു തി​രു​വ​ല്ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷ് അ​റി​യി​ച്ചു.
എ​സ്ഐ​മാ​രാ​യ എം.​കെ. അ​ശോ​ക​ൻ, കെ. ​പ്ര​ഹ്ളാ​ദ​ൻ, എ​എ​സ്ഐ എ.​കെ. ബാ​ബു, എ​സ്‌​സി​പി​ഒ സാ​ബു, സി​പി​ഒ​മാ​രാ​യ രാ​ജ് കു​മാ​ർ, രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌