തി​രു​വ​ല്ല - എ​ട​ത്വ - ഹ​രി​പ്പാ​ട് റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ർ​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി ‌
Wednesday, May 22, 2019 10:02 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ നി​ന്നും എ​ട​ത്വ - ച​ക്കു​ള​ത്തു​കാ​വ് - വീ​യ​പു​രം - ഹ​രി​പ്പാ​ട് റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കും.
സെ​ന്‍​ട്ര​ല്‍ സോ​ണി​ല്‍ ഉ​ള്‍​പ്പ​ടു​ന്ന ഹ​രി​പ്പാ​ടും, സൗ​ത്ത് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ട​ത്വ , തി​രു​വ​ല്ല ഡി​പ്പോ​ക​ളും സം​യു​ക്ത​മാ​യാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.
ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും നാ​ലു ബ​സു​ക​ളും എ​ട​ത്വ, തി​രു​വ​ല്ല ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ര​ണ്ട്‌ വീ​തം ബ​സു​ക​ളും ഉ​ള്‍​പ്പെ​ടെ എ​ട്ട് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ 5.10 മു​ത​ൽ ഹ​രി​പ്പാ​ട് നി​ന്നും രാ​വി​ലെ 5.50 മു​ത​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നു​മാ​ണ്‌ ആ​ദ്യ സ​ർ​വീ​സു​ക​ൾ പു​റ​പ്പെ​ടും.
രാ​ത്രി 8.50 വ​രെ എ​ല്ലാ 20 മി​നി​ട്ടി​ലും ബ​സു​ക​ൾ ല​ഭ്യ​മാ​കും. ‌