അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ തി​രി​കെ ന​ൽ​ക​ണം ‌‌
Wednesday, May 22, 2019 10:04 PM IST
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി മു​ൻ​ഗ​ണ​നാ, സ​ബ്സി​ഡി കാ​ർ​ഡ് കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​ർ 25നു ​മു​ന്പ് കാ​ർ​ഡ് സ​പ്ലൈ ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പൊ​തു​വി​ഭാ​ഗം കാ​ർ​ഡാ​ക്കി മാ​റ്റ​ണം.
അ​ല്ലാ​ത്ത​പ​ക്ഷം ര​ണ്ടു​വ​ർ​ഷം ത​ട​വും നാ​ളി​തു​വ​രെ മു​ൻ​ഗ​ണ​നാ, സ​ബ്സി​ഡി നി​ര​ക്കി​ൽ വാ​ങ്ങി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ പൊ​തു​വി​പ​ണ​യി​ലെ വി​ല​യും സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും.
ഇ​ത്ത​രം കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ 9188527616, 9188527617 എ​ന്നീ ന​ന്പ​രു​ക​ളി​ലേ​ക്ക് അ​റി​യി​ക്ക​ണം. വി​ളി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.
കൂ​ടാ​തെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​നാ​യി അ​പേ​ക്ഷ ന​ല്കി​ട്ടു​ള്ള​വ​രും റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, പേ​ര് കു​റ​യ്ക്ക​ൽ, ഉ​ട​മ മാ​റ്റം, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യ്ക്കും അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ
25ന​കം അ​സ​ൽ രേ​ഖ​ക​ളു​മാ​യി എ​ത്തി പ​ണ​മ​ട​ച്ച് റേ​ഷ​ൻ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം. ‌