‌മു​ള​ള​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​ പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ‌‌
Wednesday, May 22, 2019 10:04 PM IST
പ​ത്ത​നം​തി​ട്ട: മു​ള്ള​നി​ക്കാ​ട് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 28നു ​ന​ട​ക്കും. സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് 24നു ​തു​ട​ക്ക​മാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ലി​നോ എം. ​ബാ​ബു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 10.30ന് ​ഫാ.​എ​ബി ഏ​ബ്ര​ഹാം മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ ഒ​രു​ക്ക​ധ്യാ​നം ന​യി​ക്കും. 25ന് ​വൈ​കു​ന്നേ​രം 6.45ന് ​മെ​ർ​ലി​ൻ റ്റി.​മാ​ത്യു പു​ത്ത​ൻ​കാ​വ് പ്ര​സം​ഗി​ക്കും.
26നു ​രാ​വി​ലെ എ​ട്ടി​ന് ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ദ്യ​മേ​ളം, മൂ​ന്നി​ന് ശ​താ​ബ്ദി സ​മാ​പ​ന സ​ന്ദേ​ശ വാ​ഹ​ന ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം 6.45ന് ​ഓ​മ​ല്ലൂ​രി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ൽ​ഭ​രാ​യ ഡോ.​റ്റി.​കെ.​അ​ല​ക്സ് (ശാ​സ്ത്ര​ജ്ഞ​ൻ ഐ​എ​സ്ആ​ർ​ഒ), ഡോ.​റാം മോ​ഹ​ൻ (ആ​യു​ർ​വേ​ദം), എം.​വി.​ജോ​ർ​ജ് (റി​ട്ട​യേ​ഡ് ജി​ല്ലാ ജ​ഡ്ജി ), ഡോ.​മോ​ൻ​സി വി.​ജോ​ണ്‍ (റി​സ​ർ​ച്ച് ഗൈ​ഡ് ആ​ൻ​ഡ് ശാ​സ്ത എ​ഴു​ത്തു​കാ​ര​ൻ) എ​ന്നി​വ​രെ ആ​ദ​രി​ക്കും. കൂ​ടാ​തെ മു​ൻ ഇ​ട​വ​ക വി​കാ​രി​മാ​ർ, ട്ര​സ്റ്റി, സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളി​ൽ ഡി​സ്ട്രി​ക്ട് ഭ​ദ്രാ​സ​ന കേ​ന്ദ്ര​ത​ല​ങ്ങ​ളി​ൽ ഭാ​ര​വാ​ഹി ക​ളാ​യി​രു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കും. ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​ജോ​ർ​ജ് ജോ​സ​ഫ്, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ൻ, ബ്ല​സ​ൻ റ്റി.​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
27ന് ​രാ​വി​ലെ എ​ട്ടി​ന് ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. രാ​ത്രി ഏ​ഴി​ന് ഡോ.​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ശ​താ​ബ്ദി സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. 28ന് ​രാ​വി​ലെ എ​ട്ടി​ന് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ട​വ​ക ന​ൽ​കു​ന്ന പു​തി​യ വീ​ടി​ന്‍റെ സം​ഭാ​വ​നാ സ്വീ​ക​ര​ണ​വും ബാ​വ നി​ർ​വ​ഹി​ക്കും. ജ​സ്റ്റീ​സ് ബ​ഞ്ച​മി​ൻ കോ​ശി ശ​താ​ബ്ദി സ​ന്ദേ​ശം ന​ൽ​കും, കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക്കു ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ കൈ​മാ​റും. ന​വീ​ക​രി​ച്ച ന​വ​തി പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഫാ.​ടൈ​റ്റ​സ് ജോ​ർ​ജ്, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​സ് സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴി​ന് മ​ജീ​ഷ​ൻ സാ​മ്രാ​ജും സം​ഘ​വും മാ​ജി​ക് മെ​ഗാ​ഷോ അ​വ​ത​രി​പ്പി​ക്കും.
29ന് ​രാ​വി​ലെ എ​ട്ടി​ന് ഫാ.​കെ.​എം.​തോ​മ​സ് കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തോ​ടെ ച​ട​ങ്ങ​ൾ​ക്കു സ​മാ​പി​ക്കും.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​സ്.​വ​ർ​ഗീ​സ്,ട്ര​സ്റ്റി ജോ​സ് സാ​മു​വ​ൽ, സെ​ക്ര​ട്ട​റി കോ​ശി വ​ർ​ഗീ​സ്, ലി​ജു ജോ​ണ്‍, സ​ജി വ​ർ​ഗീ​സ്, ടി.​ജെ. ജോ​ണി​ക്കു​ട്ടി, പി. ​എ. വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌