ചെ​ന്നീ​ർ​ക്ക​ര​ വോട്ടെണ്ണൽ കേന്ദ്രം സുരക്ഷയ്ക്ക് 1200 അം​ഗ പോ​ലീ​സ് സേ​ന ‌
Wednesday, May 22, 2019 10:04 PM IST
‌പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ പോ​ലീ​സ്. ക്ര​മ​സ​മാ​ധാ​ന നി​യ​ന്ത്ര​ണ​ത്തി​ന് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു.
മു​ഴു​വ​ൻ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളോ​ടും അ​വ​ധി ഒ​ഴി​വാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ​യും ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​രെ​യും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ഷാ​ഡോ പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ന്നു ന​ട​ക്കു​ന്ന എ​ല്ലാ പ്ര​ക​ട​ന​ങ്ങ​ളും വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​നും ചെ​റി​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ സി​ആ​ർ​പി​എ​ഫ്, സാ​യു​ധ​സേ​ന, ലോ​ക്ക​ൽ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ 1200 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് അ​റി​യി​ച്ചു. അ​ക്ര​മ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തും മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തു​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തും.
അ​തീ​വ പ്ര​ശ്ന​സാ​ധ്യ​ത ഉ​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യു​ധ​സേ​ന​യു​ടെ സ്ട്രൈ​ക്കിം​ഗ് ടീം ​ഉ​ണ്ടാ​കും. ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് 100 മീ​റ്റ​ർ ചു​റ്റ​ള​വ് വാ​ഹ​ന ഗ​താ​ഗ​ത നി​രോ​ധ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി വേ​ണം,ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി പാ​ടി​ല്ല‌

പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്നു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, തു​റ​ന്ന ലോ​റി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല.
അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. അ​തി​രു​വി​ട്ടു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ലോ മ​റ്റോ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കും വി​ധ​മോ പൊ​തു​ജ​ന സ​ഞ്ചാ​ര​ത്തി​ന് വി​ഘ്ന​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലോ പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള റാ​ലി​ക​ളും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.