വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ‌‌
Wednesday, May 22, 2019 10:04 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ടെ​ണ്ണ​ല്‍ ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
ചെ​ങ്ങ​ന്നൂ​ര്‍, കു​ള​ന​ട ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ചെ​ന്നീ​ര്‍​ക്ക​ര ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മാ പ​ള്ളി, സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് മാ​ത്തൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി, സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ ക്കി.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല ​യ​ത്തി​ന് ഇ​ന്ന് പൊ​തു അ​വ​ ധി പ്ര​ഖ്യാ​പി​ച്ച​താ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌‌