പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ: പു​ന​ര​ള​വെ​ടു​പ്പ് 29ന് ‌
Wednesday, May 22, 2019 10:04 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് വ​കു​പ്പി​ൽ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ (കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ൻ) ത​സ്തി​ക​യി​ലേ​ക്ക് ഏ​പ്രി​ൽ ഒ​ന്പ​ത് മു​ത​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​ട​ത്തി​യ ശാ​രീ​രി​ക അ​ള​വെ​ടു​പ്പ്, കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ പാ​സാ​യ​വ​രി​ൽ പു​ന​ര​ള​വെ​ടു​പ്പി​ന് അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ള്ള​വ​രു​ടെ പു​ന​ര​ള​വെ​ടു​പ്പ് ഇ 29​ന് തി​രു​വ​ന​ന്ത​പു​രം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​രം ജി​ല്ലാ പി​എ​സ്്സി ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2222665. ‌

സൗ​ജ​ന്യ ക​ലാ​പ​ഠ​നം ‌

‌പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ന്‍റെ ത​ന​തു ശാ​സ്ത്രീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​രി​പോ​ഷ​ണ​ത്തി​നും ക​ല​ക​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യ യു​വ​തി യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ലാ​ഭി​മു​ഖ്യം വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട് സാം​സ്കാ​രി​ക വ​കു​പ്പ് യു​വ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നാ​ട​ൻ​പാ​ട്ട്, പ​ട​യ​ണി എ​ന്നി​വ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ലി​പ്പി​ക്കും.അ​പേ​ക്ഷാ​ഫോ​റം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ല​ഭ്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സു​മാ​യി 25നു ​മു​ന്പ് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ​സു​രേ​ഷ് അ​റി​യി​ച്ചു. 9539319594. ‌