ട്ര​ന്‍​ഡ് ഓ​ണ്‍ മൊ​ബൈ​ല്‍: വോ​ട്ടെ​ണ്ണ​ല്‍ ഫ​ലം ത​ല്‍​സ​മ​യം ‌
Wednesday, May 22, 2019 10:04 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഫ​ല​സൂ​ച​ന​ക​ളും അ​പ്പ​പ്പോ​ള്‍ അ​റി​യാ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ്. ട്ര​ന്‍​ഡ് ഓ​ണ്‍ മൊ​ബൈ​ല്‍ എ​ന്ന ആ​പ്പ് വ​ഴി ലീ​ഡ് നി​ല, എ​ത്ര​വോ​ട്ട് എ​ണ്ണി, ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും എ​ത്ര വോ​ട്ട് ല​ഭി​ച്ചു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും.
കൂ​ടാ​തെ ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട് വി​വ​ര​ങ്ങ​ളും ല​ഭി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍. ‌