‌തു​ട​ക്കം ഒ​ന്നി​ച്ചെ​ങ്കി​ലും ആ​റ​ന്മു​ള മ​ണ്ഡ​ലം പൂ​ർ​ത്തി​യാ​കാ​ൻ വൈ​കും ‌
Wednesday, May 22, 2019 10:04 PM IST
‌പ​ത്ത​നം​തി​ട്ട: ആ​റ് മ​ണ്ഡ​ല​ങ്ങ​ൾ ഒ​ന്നി​ച്ച് എ​ണ്ണി​ത്തു​ട​ങ്ങു​മെ​ങ്കി​ലും ബു​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റൗ​ണ്ടു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ എ​ണ്ണി​ത്തീ​രു​ക ആ​റ​ന്മു​ള മ​ണ്ഡ​ല​മാ​കും. 246 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി 1,63,996 വോ​ട്ടു​ക​ളാ​ണ് ആ​റ​ന്മു​ള​യി​ൽ​പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ബൂ​ത്തു​ക​ൾ കു​റ​വു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​ദ്യ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മേ ആ​രം​ഭി​ക്കൂ.
ബാ​ക്കി ആ​റ് മ​ണ്ഡ​ല​ങ്ങ​ളും ത​പാ​ൽ ബാ​ല​റ്റും ഉ​ൾ​പ്പെ​ടെ ഏ​ഴ് ഹാ​ളു​ക​ളി​ൽ ഒ​രേ​പോ​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.
ഒ​രു ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം എ​ടു​ത്ത് അ​തി​ലെ വോ​ട്ട് നി​ർ​ണ​യി​ച്ച് എ​ഴു​തി​തി​ട്ട​പ്പെ​ടു​ത്തി​യ​ശേ​ഷ​മേ അ​ടൂ​ത്ത യ​ന്ത്രം സ്ട്രോം​ഗ് റൂ​മി​ൽ നി​ന്നെ​ടു​ക്കു​ക​യു​ള്ളൂ.
കാ​ഞ്ഞി​ര​പ്പ​ള്ളി - 181, പൂ​ഞ്ഞാ​ർ - 179, തി​രു​വ​ല്ല - 208, റാ​ന്നി - 202, കോ​ന്നി - 212, അ​ടൂ​ർ - 209, ആ​റ​ന്മു​ള - 246 എ​ന്നി​ങ്ങ​നെ​യാ​ണ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം. 13 മു​ത​ൽ 18 വ​രെ റൗ​ണ്ടു​ക​ൾ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു​മു​ണ്ടാ​കും.‌