വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട ത​രം​തി​രി​ക്ക​ൽ ന​ട​ത്തി ‌
Wednesday, May 22, 2019 10:04 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് എ​ണ്ണു​ന്ന​തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട ത​രം​തി​രി​ക്ക​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി. പൊ​തു​നി​രീ​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ്്, ജി​ല്ലാ ക​ള​ക്ട​ർ പി ​ബി നൂ​ഹ,് കൗ​ണ്ടിം​ഗ് ഒ​ബ്സ​ർ​വ​ർ സു​നീ​ന്ദ​ർ മാ​ൾ​ട്ടു, കൗ​ണ്ടിം​ഗ് ഒ​ബ്സ​ർ​വ​ർ സു​ന​ന്ദ പ​ഞ്ച്ബാ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​രം​തി​രി​ക്ക​ൽ ന​ട​ന്ന​ത്.
വോ​ട്ടെ​ണ്ണ​ലി​നാ​യി ജീ​വ​ന​ക്കാ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ത​രം​തി​രി​ച്ച് നി​യ​മി​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ൻ പ്ര​കാ​ര​മാ​ണ് ജീ​വ​ന​ക്കാ​രെ ടേ​ബി​ൾ വൈ​സ് നി​യ​മി​ക്കു​ന്ന​ത്. ത​രം​തി​രി​ച്ച​തു പ്ര​കാ​രം ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​തു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടാ​ണ് എ​ണ്ണേ​ണ്ട​ത് എ​ന്ന് നി​ശ്ച​യി​ച്ചു. ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് വോ​ട്ട​ണ്ണെ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നാം​ഘ​ട്ട ത​രം​തി​രി​ക്ക​ൽ ന​ട​ത്തു​ക.
അ​വ​സാ​ന​ഘ​ട്ട ത​രം​തി​രി​ക്ക​ലി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​ത് മേ​ശ​യി​ലെ വോ​ട്ടാ​ണ് എ​ണ്ണു​ക​യെ​ന്ന് നി​ശ്ച​യി​ക്കു​ക. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ് സ​ന്തോ​ഷ് കു​മാ​ർ, എ​ആ​ർ​ഒ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്ക​ടു​ത്തു. ‌