ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, May 22, 2019 10:04 PM IST
ഒ​രു​മാ​സം മു​ന്പ് പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ ഫ​ലം ഇ​ന്ന​റി​യു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​മാ​യി​ട്ടി​ല്ല. പ​തി​വു​പോ​ലെ രാ​വി​ലെ പ്രാ​ർ​ഥ​ന​യോ​ടെ ത​ന്നെ ദി​നം ആ​രം​ഭി​ക്കു​മെ​ന്ന് മൂ​വ​രു​ടെ​യും പ്ര​തി​ക​ര​ണം.
രാ​ജ്യ​മാ​ക​മാ​നം ശ്ര​ദ്ധി​ച്ച പ​ത്ത​നം​തി​ട്ട​യി​ലെ ഫ​ലം എ​ക്സി​റ്റ്പോ​ളി​ലൂ​ടെ എ​ന്താ​യാ​ലും വി​ജ​യം ത​ങ്ങ​ൾ​ക്കു ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് മൂ​വ​രും ഈ ​ദി​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ‌

‌ഹാ​ട്രി​ക് ഉ​റ​പ്പെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ‌‌

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ഹാ​ട്രി​ക് വി​ജ​യം നേ​ടു​മെ​ന്ന് ആ​ന്‍റോ ആ​ൻ​ണി. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ച്ച​തി​ലും വ​ലി​യ വി​ജ​യ​മാ​കും യു​ഡി​എ​ഫ് നേ​ടു​ക.
ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നെ​ങ്കി​ലും അ​ന്തി​മ ഫ​ലം വ​രു​ന്പോ​ൾ എ​ൻ​ഡി​എ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.
ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും രാ​വി​ ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

‌എ​ക്സി​റ്റ് പോ​ളു​ക​ൾ പൊ​ളി​യും: വീ​ണാ ജോ​ർ​ജ് ‌

‌ഭൂ​രി​പ​ക്ഷം എ​ക്സി​റ്റ്പോ​ളു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പ​റ​യു​ന്പോ​ഴും അ​തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്.
എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പൊ​ളി​ഞ്ഞ മു​ൻ അ​നു​ഭ​വ​ങ്ങ​ൾ ധാ​രാ​ളം നി​ര​ത്താ​നു​മു​ണ്ട്.
വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ് ഭൂ​രി​പ​ക്ഷ​ത്തെ​ക്കു​റി​ച്ച് അ​വ​കാ​ശ​വാ​ദം ഇ​ല്ല. ന​ല്ല വി​ജ​യ​മു​ണ്ടാ​കും. വോ​ട്ടെ​ണ്ണു​ന്പാ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ​യു​ണ്ടാ​കു​മെ​ന്ന് വീ​ണ പ​റ​ഞ്ഞു. ‌

‌ജ​ന​ഹി​തം എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ ‌‌

പ​ത്ത​നം​തി​ട്ട​യി​ൽ എ​ൻ​ഡി​എ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ൻ. യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം ചി​ല​രു​ടെ സ്വ​പ്നം മാ​ത്ര​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ കാ​ണാ​ത്ത അ​ടി​യൊ​ഴു​ക്കു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
അ​ന്തി​മ ഫ​ലം വ​രു​ന്പോ​ൾ ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
സു​രേ​ന്ദ്ര​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളോ​ടൊ​പ്പം പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ​യു​ണ്ട്. ‌