ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി ‌‌
Thursday, May 23, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ഏ​റെ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി. 2009ൽ ​നി​ല​വി​ൽ വ​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ വി​ജ​യ​വു​മാ​യി ആന്‍റോ വീ​ണ്ടും ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലേ​ക്ക്.

കോ​ട്ട​യം ഡി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ആ​ന്‍റോ ആ​ന്‍റ​ണി അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് 2009ൽ ​പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും കോ​ട്ട​യ​ത്ത് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ആ​ന്‍റോ മ​ത്സ​രി​ക്കാ​നെ​ത്തു​ന്പോ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യാ​ണ് ആ​ദ്യം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 2014ൽ മുൻ ഡിസിസി പ്രസിഡന്‍റു ത ന്നെ എതിരാളിയായി. ഇത്ത വണ പത്തനംതിട്ടഡിസിസി ആ ന്‍റോയുടെ സ്ഥാനാർഥിത്വത്തെ ആദ്യം പിന്തുണച്ചില്ല.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ അദ്ദേഹത്തിനായി.

2009ലും 2014​ലും നേ​ടി​യ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ബി​ജെ​പി ശ​ക്ത​മാ​യി വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തി​ൽ നി​ന്നും കാ​ര്യ​മാ​യ വ്യ​ത്യാ​സം ഭൂ​രി​പ​ക്ഷ​ത്തി​ൽ ഉ​ ണ്ടാ​യി​ട്ടി​ല്ലെ​ന്ന​തി​ൽ ആ​ശ്വ​സി​ക്കാം.

2009ൽ 1,11,206 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും 2014ൽ 56,191 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വു​മാ​ണ് ആ​ന്‍റോ​യ്ക്കു ല​ഭി​ച്ച​ത്. ‌

‌ലീ​ഡ് നി​ല​നി​ർ​ത്തി ആ​ന്‍റോ, ഇ​ട​യ്ക്ക് സു​രേ​ന്ദ്ര​ൻ ‌

‌പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. ത​പാ​ൽ വോ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​യാ​യി​രു​ന്നു ഇ​ത്.

ആ​ദ്യ റൗ​ണ്ടി​ൽ ആ​റ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബൂ​ത്തു​ക​ളാ​ണ് എ​ടു​ത്ത​ത്. ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും ആ​ന്‍റോ ആ​ന്‍റ​ണി ലീ​ഡ് നേ​ടി. അ​ധി​കം വൈ​കാ​തെ കെ. ​സു​രേ​ന്ദ്ര​ൻ ലീ​ഡ് നേ​ടി. 682 വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി​യ സു​രേ​ന്ദ്ര​ന് പ​ക്ഷേ അ​ത് അ​ധി​ക​സ​മ​യം തു​ട​രാ​നാ​യി​ല്ല. ലീ​ഡ് 232 ലേ​ക്കു പൊ​ടു​ന്ന​നെ കു​റ​ഞ്ഞു.

ര​ണ്ടാം റൗ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ​ന്േ‍​റാ​യു​ടെ ലീ​ഡ് 2426 ലെ​ത്തി. പി​ന്നീ​ടി​ങ്ങോ​ട്ട് ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.

10 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ന്‍റോ​യ്ക്കു ലീ​ഡ് 9169 വോ​ട്ടു​ണ്ടാ​യി​രു​ന്നു. 42 ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ന്‍റോ​യു​ടെ ലീ​ഡ് 14310 വോ​ട്ടാ​യി. 69 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ ബി​ജെ​പി വോ​ട്ടു​ക​ൾ ര​ണ്ടു​ല​ക്ഷ​മാ​യി.‌

‌അ​ടൂ​രി​ൽ എൽഡിഎഫ് മുന്നിൽ, ബിജെപി രണ്ടാമത്

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജും ര​ണ്ടാ​മ​ത് ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​നും. അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് മൂ​ന്നാം​സ്ഥാ​നം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76,034 വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫി​ന് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്.

യു​ഡി​എ​ഫി​ന് 50,574 വോ​ട്ടാ​യി​രു​ന്നു. 25940 വോ​ട്ട് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്കാ​ണ് നേ​ട്ട​മാ​യ​ത്. ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ത​ന്നെ ബി​ജെ​പി വോ​ട്ട് വ​ർ​ധി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് കു​റ​ഞ്ഞു. ‌യുഡിഎഫ് വോട്ടിലും കുറവുണ്ടായി.

കോ​ന്നി​യി​ൽ ബി​ജെ​പി വ​ൻ​മു​ന്നേ​റ്റം ന​ട​ത്തി ‌

‌പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ബി​ജെ​പി വ​ൻ​മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ന് വോ​ട്ടു കു​റ​ഞ്ഞു.

72800 വോ​ട്ട് യു​ഡി​എ​ഫി​ലെ അ​ടൂ​ർ പ്ര​കാ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ നേ​ടി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് 52052 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ബി​ജെ​പി​ക്ക് 10713 വോ​ട്ട് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ൽ 53480 വോ​ട്ടാ​ണ് യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന് 45384 വോ​ട്ടും ബി​ജെ​പി​ക്ക് 18222 വോ​ട്ടു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ‌‌

റാ​ന്നി​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം ‌

‌പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന റാ​ന്നി മ​ണ്ഡ​ലം പ​തി​വു​പോ​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 44153 വോ​ട്ടാ​ണ് യു​ഡി​എ​ഫി​ന് റാ​ന്നി​യി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് 58,748 വോ​ട്ടും ല​ഭി​ച്ചി​രു​ന്നു.

ബി​ജെ​പി പി​ന്തു​ണ​യി​ൽ ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി നേ​ടി​യ​ത് 28201 വോ​ട്ടു​ക​ളാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് 48909 വോ​ട്ടും എ​ൽ​ഡി​എ​ഫി​ന് 39818 വോ​ട്ടും ബി​ജെ​പി​ക്ക് 18531 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ‌

‌തി​രു​വ​ല്ല​യി​ൽ യു​ഡി​എ​ഫി​ന് വോ​ട്ടു​കൂ​ടി ‌‌

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് വോ​ട്ട് വ​ർ​ധി​ച്ചു. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ജോ​സ​ഫ് എം.​പു​തു​ശേ​രി തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ​ത് 51396 വോ​ട്ടാ​ണ്.

എ​ൽ​ഡി​എ​ഫി​ലെ മാ​ത്യു ടി.​തോ​മ​സി​ന് 59660 വോ​ട്ട് നേ​ടി. ബി​ജെ​പി പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ഭ​ട്ട​തി​രി​ക്ക് ല​ഭി​ച്ച​ത് 31439 വോ​ട്ടാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് 55701, എ​ൽ​ഡി​എ​ഫി​ന് 42420, ബി​ജെ​പി 19526 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു തി​രു​വ​ല്ല​യി​ലെ വോ​ട്ടു​നി​ല. ‌