പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇന്ന് ​മ​ഞ്ഞ​നി​ക്ക​ര​യി​ൽ ‌‌
Thursday, May 23, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഇന്നു ​മ​ഞ്ഞ​നി​ക്ക​ര ദ​യ​റായിലെത്തും
മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യും തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളാ​യ കൊ​ല്ലം, നി​ര​ണം, തു​ന്പ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് ബാ​വ​യെ സ്വീ​ക​രി​ക്കു​മെ​ന്ന് ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.
ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ഞ്ഞ​നി​ക്ക​ര​യി​ലെ​ത്തു​ന്ന പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെയ്തുകഴിഞ്ഞു.
മ​ഞ്ഞ​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഏ​ലി​യാ​സ് ത്രി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ക​ബ​റി​ട​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ശേ​ഷം ദ​യ​റാ​യോ​ടു ചേ​ർ​ന്നു പു​തു​താ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ കൂ​ദാ​ശ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ നി​ർ​വ​ഹി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​യ​റാ​പ​ള്ളി​യി​ലെ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ആ​റി​നു പൊ​തു​സ​മ്മേ​ള​നം. പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഏ​ഴി​ന് ദ​യ​റാ ക​മ്മി​റ്റി​യോ​ഗം പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. ഇന്ന് ദ​യ​റാ​യി​ൽ അ​ദ്ദേ​ഹം താ​മ​സി​ക്കും. നാളെ ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദയറാ കത്തീഡ്രലിൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉണ്ടാകും.
വി​ശ്ര​മ​ത്തി​നു ശേ​ഷം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ലേ​ക്ക് തി​രി​ക്കും. പാത്രിയർക്കീസ് പദവിയിലെത്തിയശേഷം അപ്രേം ദ്വിതീയൻ ബാവ ഇതു മൂന്നാം തവണയാണ് മഞ്ഞനിക്കരയലെത്തുന്നത്.