വി​ശ്വാ​സ​പ​രി​ശീ​ല​ന ദി​നാ​ഘോ​ഷം വാ​ർ​ഷി​കാ​ഘോ​ഷ​വും നേ​തൃ​സം​ഗ​മ​വും
Thursday, May 23, 2019 10:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും നേ​തൃ​സം​ഗ​മ​വും അ​വാ​ർ​ഡു​ദാ​ന​വും നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​റ​വ.​ഡോ.​വി​ൻ​സെ​ന്‍റ് കു​ണ്ടു​കു​ളം ക്ലാ​സ് ന​യി​ക്കും. റ​വ.​ഡോ.​അ​ഗ​സ്റ്റ്യ​ൻ പു​തു​പ്പ​റ​ന്പി​ൽ പു​തി​യ വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​തെ​ളി​യി​ച്ച സ​ണ്‍​ഡേ​സ്കൂ​ളു​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കും. മ​താ​ധ്യാ​പ​ന​രം​ഗ​ത്ത് 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ സി​എം​സി​ക്കും 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന 19 അ​ധ്യാ​പ​ക​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. ക​ഴി​ഞ്ഞ 12 വ​ർ​ഷ​വും മു​ട​ക്കം വ​രു​ത്താ​തെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​തി​നാ​റു കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.
മൂ​ന്നു വി​ഭാ​ഗ​ത്തി​ലും മോ​ഡ​ൽ സ​ണ്‍​ഡേ​സ്കൂ​ളു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ലി​യ​തോ​വാ​ള, പൊ​ടി​മ​റ്റം, ഉ​പ്പു​ത​റ, കാ​ഞ്ചി​യാ​ർ, തെ​ക്കേ​മ​ല, എ​രു​മേ​ലി, പു​ള്ളി​ക്കാ​നം, നി​ർ​മ​ല​ഗി​രി, നി​ര​വ് എ​ന്നീ സ​ണ്‍​ഡേ​സ്കൂ​ളു​ക​ളേ​യും മോ​ഡ​ൽ മി​ഷ​ൻ​ലീ​ഗ് യൂ​ണി​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി, ചേ​ന്പ​ളം, അ​മ​ല​ഗി​രി എ​ന്നീ യൂ​ണി​റ്റു​ക​ളെ​യും ട്രോ​ഫി​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​സ്ക​റി​യ മ​റ്റ​ത്തി​ൽ ന​ന്ദി പ​റ​യും.
രൂ​പ​ത​യി​ലെ എ​ല്ലാ സ​ണ്‍​ഡേ​സ്കൂ​ളു​ക​ളി​ലെ​യും അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫാ.​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.