മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നു ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി, ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങി ‌‌
Thursday, May 23, 2019 10:38 PM IST
മ​ല്ല​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി​യ​തോ​ടെ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ അ​ട​ക്കം ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങി.
മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ഷെ​ഡ്യൂ​ളു​ക​ളാ​യ കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി ചെ​യി​ൻ​സ​ർ​വീ​സ് അ​ട​ക്കം ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​കാ​ര​ണം മു​ട​ങ്ങി.
ഡി​പ്പോ​യി​ൽ നി​ന്നു​ള്ള പ​ല പ്ര​ധാ​ന സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ൽ ഡി​പ്പോ പ്ര​വ​ർ​ത്ത​നം വീ​ർ​പ്പു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ഡ്രൈ​വ​ർ​മാ​രെ അ​ട​ക്കം സ്ഥ​ലം​മാ​റ്റി​യ​ത്.
കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ന്‍റെ പേ​രി​ൽ സ്ഥ​ലം മാ​റ്റി ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് ഡി​പ്പോ​യെ ന​ഷ്ട​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മം.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന പ​ല ഷെ​ഡ്യൂ​ളു​ക​ളും നി​ർ​ത്ത​ലാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്. ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പോ​യെ ത​ക​ർ​ക്കു​വാ​ൻ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ശ്ര​മി​ക്കു​ന്ന​താ​യി സാ​ബു ആ​രോ​പി​ച്ചു. ‌