വെ​ട്ടൂ​ർ വ​ഴി​യു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ൾ ഞാ​യ​റാ​ഴ്ച ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്നു ‌
Thursday, May 23, 2019 10:38 PM IST
‌കോ​ന്നി: പ​ത്ത​നം​തി​ട്ട - ക​രി​മാ​ൻ​തോ​ട് റൂ​ട്ടി​ൽ വെ​ട്ടൂ​ർ, അ​ട്ട​ച്ചാ​ക്ക​ൽ വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ട്രി​പ്പ് മു​ട​ക്കു​ന്ന​താ​യി പ​രാ​തി. ബ്ലൂ​ഹി​ൽ ക​ന്പ​നി​യു​ടെ ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ൽ ഏ​റെ​യും.
ഒ​രു ക​ഐ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്വ​കാ​ര്യ ബ​സ് ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​ത്ത​ര​ത്തി​ൽ ര​ണ്ടി​ലേ​റെ ട്രി​പ്പു​ക​ൾ മു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ബ​സ് മു​ട​ങ്ങു​ന്ന​തോ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ യാ​ത്ര​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
തേ​ക്കു​തോ​ട്, ക​രി​മാ​ൻ​തോ​ട് സ​ർ​വീ​സ് കു​ത്ത​ക​യാ​യ​തി​നാ​ൽ പ​രാ​തി​ക​ൾ ബ​സ് ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്കാ​റി​ല്ല. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.‌