ജ​ല​അ​ഥോ​റി​റ്റി ക​രാ​റു​കാ​ർ​ക്ക് തു​ക ല​ഭി​ക്കു​ന്നി​ല്ല ‌‌
Thursday, May 23, 2019 10:38 PM IST
റാ​ന്നി: ജ​ല അ​ഥോ​റി​റ്റി റാ​ന്നി സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ പൈ​പ്പ് ലൈ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ ക​രാ​റു​കാ​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​രാ​ർ തു​ക ല​ഭി​ക്കു​ന്നി​ല്ല.
ഇ​തു മൂ​ലം പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡി​ലൂ​ടെ ജ​ലം പാ​ഴാ​യി​പ്പോ​യാ​ലും ന​ന്നാ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
റാ​ന്നി സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ റാ​ന്നി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, ചി​റ്റാ​ർ, പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി, വ​ട​ശേ​രി​ക്ക​ര,ചെ​റു​കോ​ൽ, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ൾ. പ​തി​നാ​യി​രി​ക്ക​ണ​ക്കി​ന് ഗാ​ർ​ഹി​ക ഗു​ണ​ഭോ​ക്താ​ക്ക​ളും റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി,റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ഓ​ഫീ​സു​ക​ളി​ലും, നി​ര​വ​ധി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​ക്കേ​ണ്ട ചു​മ​ത​ല റാ​ന്നി സ​ബ് ഡി​വി​ഷ​നാ​ണ്.
റാ​ന്നി മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി, അ​ങ്ങാ​ടി ജ​ല​വി​ത​ര​ണ പ​ദ്ധ​തി, മാ​ട​മ​ണ്‍, പെ​രു​ന്തേ​ന​രു​വി, അ​ത്തി​ക്ക​യം തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്. ഈ ​പ​ദ്ധ​തി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തും റാ​ന്നി സ​ബ് ഡി​വി​ഷ​നാ​ണ്.
പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ക​രാ​ർ തു​ക ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി 40 ല​ക്ഷ​ത്തോ​ളം തു​ക​യാ​ണ് വി​വി​ധ ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ക​രാ​ർ എ​ടു​ത്ത​വ​ർ സ്വ​ന്തം നി​ല​യി​ൽ പ​ണം മു​ട​ക്കി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ട​ത്തു​ക​യാ​ണ്.
കു​ടി​ശി​ക പ​ണം കി​ട്ടാ​നു​ള്ള​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
തൊ​ഴി​ലാ​ളി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ‌