വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ-​ഗ്രാ​ന്‍റ്സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ‌‌
Thursday, May 23, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പ്രീ-​മെ​ട്രി​ക് ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് മു​ഖേ​ന ന​ല്‍​കി​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​നി​മു​ത​ല്‍ ഇ-​ഗ്രാ​ന്‍റ്സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും.
പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.
ഇ-​ഗ്രാ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​താ​ത് സ്‌​കൂ​ളു​ക​ള്‍ ഡേ​റ്റാ എ​ന്‍​ട്രി ന​ട​ത്ത​ണം.
ഇ​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പു​വ​ഴി യൂ​സ​ര്‍ ഐ​ഡി​യും പാ​സ്‌​വേ​ഡും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ ല​ഭി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ല്‍​കു​ന്ന​തി​നു പ​ക​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രി​ട്ട് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​മാ​ണെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ന്തം പേ​രി​ലു​ള​ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മാ​ത്ര​മേ ര​ജി​സ്‌​ട്രേ​ഷ​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള​ളൂ.
സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​ദ്യ​ഘ​ട്ട​മാ​യി സ്വ​ന്തം ലോ​ഗി​നി​ല്‍ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ 30ന​കം ഇ-​ഗ്രാ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ക്ക​ണം. ‌