ല​ക്ഷ്യം ക​ണ്ടി​ല്ലെ​ങ്കി​ലും വോ​ട്ടു വ​ർ​ധി​പ്പി​ച്ച് ബി​ജെ​പി ‌‌
Thursday, May 23, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യെ രാ​ജ്യ​ശ്ര​ദ്ധ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന മ​ത്സ​ര​ത്തി​ലൂ​ടെ ബി​ജെ​പി ല​ക്ഷ്യം ക​ണ്ടി​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ഉ​ന്ന​യി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ വ​രെ​യെ​ത്തി ശ​ബ​രി​മ​ല​യ്ക്കു​വേ​ണ്ടി വോ​ട്ടു ചോ​ദി​ച്ച മ​ണ്ഡ​ല​ത്തി​ൽ പ​ക്ഷേ ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല.
ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നി​ലൂ​ടെ ച​രി​ത്ര​നേ​ട്ടം പ​ക്ഷേ ബി​ജെ​പി കു​റി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട​യു​ടെ ച​രി​ത്ര​ത്തി​ൽ ബി​ജെ​പി നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന വോ​ട്ട് സു​രേ​ന്ദ്ര​ൻ നേ​ടി​യെ​ങ്കി​ലും ര​ണ്ടാം​സ്ഥാ​നം പോ​ലും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
അ​ടൂ​രി​ലൊ​ഴി​കെ എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും സു​രേ​ന്ദ്ര​ൻ മൂ​ന്നാം​സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,38,954 വോ​ട്ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശ് പ​ത്ത​നം​തി​ട്ട​യി​ൽ നേ​ടി​യി​രു​ന്നു.
2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും 1,91,656 വോ​ട്ട് ബി​ജെ​പി നേ​ടി​യി​രു​ന്നു. ഇ​തി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം അ​ധി​ക വോ​ട്ടു​ക​ളോ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
ഇ​ത്ത​വ​ണ 3.5 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട് ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങി​യ​ത്.
10 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട് പോ​ൾ ചെ​യ്ത​പ്പോ​ഴും 3.70 ല​ക്ഷം വോ​ട്ടു​ക​ൾ വ​രെ നേ​ടി വി​ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തി​യി​രു​ന്നു.
എ​ന്താ​യാ​ലും 3.40 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട് ബി​ജെ​പി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു​ല​ക്ഷം തി​ക​യ്ക്കാ​ൻ ക​ഴി​യാ​ത്ത​ത് പാ​ർ​ട്ടി​യി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.
എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷി​ത വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. റാ​ന്നി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​റെ പി​ന്നി​ലു​മാ​യി. അ​ടൂ​രി​ലും ആ​റ​ന്മു​ള​യി​ലും മാ​ത്ര​മാ​ണ് അ​ര​ല​ക്ഷം വോ​ട്ടു​ക​ൾ തി​ക​യ്ക്കാ​നാ​യ​ത്.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി, പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പി​ന്തു​ണ ബി​ജെ​പി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​തു പൂ​ർ​ണ​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ബി​ജെ​പി വോ​ട്ടു​ക​ൾ വ​ർ​ധി​ച്ച​പ്പോ​ൾ ത​ന്നെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​യി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യം. ‌

ത​പാ​ൽ വോ​ട്ടു​ക​ളി​ൽ സു​രേ​ന്ദ്ര​ൻ മു​ന്നി​ൽ ‌‌
ത​പാ​ൽ വോ​ട്ടു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നാ​ണ് ലീ​ഡ്. സ​ർ​വീ​സ് വോ​ട്ടു​ക​ൾ കൂ​ടി​യു​ള്ള ക​ണ​ക്കു​ക​ളി​ൽ സു​രേ​ന്ദ്ര​നാ​ണ് ലീ​ഡ്. ‌
‌കെ.​സു​രേ​ന്ദ്ര​ൻ - 1769 ‌
വീ​ണാ ജോ​ർ​ജ് - 1208 ‌
ആ​ന്‍റോ ആ​ന്‍റ​ണി - 838 ‌
അ​സാ​ധു - 18. ‌