കാ​ഞ്ഞി​ര​പ്പ​ള്ളി​യും പൂ​ഞ്ഞാ​റും യു​ഡി​എ​ഫി​നൊ​പ്പം
Thursday, May 23, 2019 10:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യും പൂ​ഞ്ഞാ​റും യു​ഡി​എ​ഫി​നൊ​പ്പം ഉ​റ​ച്ചു നി​ന്നു.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ലും പ്ര​വ​ച​ന​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന് ഇ​ക്കു​റി ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.
എ​ൽ​ഡി​എ​ഫി​ലെ വീ​ണാ ജോ​ർ​ജി​നെ​ക്കാ​ൾ 17929 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ആ​ന്‍റോ​യ്ക്ക് ല​ഭി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് 9743 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​ള്ള​ത്. ഇ​വി​ടെ യു​ഡി​എ​ഫി​ന് 55330 വോ​ട്ടും എ​ൽ​ഡി​എ​ഫി​ന് 45587 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ഇ​വി​ടെ​യാ​ണ് ആ​ന്‍റോ​യ്ക്ക് മി​ക​ച്ച ര​ണ്ടാ​മ​ത്ത ഭൂ​രി​പ​ക്ഷം.
മി​ക​ച്ച ലീ​ഡ് പ്ര​തീ​ക്ഷി​ച്ച ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​ന് 33628 വോ​ട്ടും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ല​ഭി​ച്ചു.
വീ​ണാ ജോ​ർ​ജി​ന് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​ത്. 3936 വോ​ട്ടാ​ണ് വീ​ണ​യു​ടെ ഭൂ​രി​പ​ക്ഷം. ഇ​വി​ടെ ആ​ന്‍റോ ആ​ന്‍റ​ണി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു.
സു​രേ​ന്ദ്ര​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. വീ​ണ​ക്ക് 53216 വോ​ട്ടും കെ. ​സു​രേ​ന്ദ്ര​ന് 51260 വോ​ട്ടും ആ​ന്‍റോ​യ്ക്ക് 49280 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.
തി​രു​വ​ല്ല​യി​ൽ 3739 വോ​ട്ടി​ന്‍റെ​യും റാ​ന്നി​യി​ൽ 7824 വോ​ട്ടി​ന്‍റെ​യും ആ​റ​ൻ​മു​ള​യി​ൽ 6593 വോ​ട്ടി​ന്‍റെ​യും കോ​ന്നി​യി​ൽ 2721 വോ​ട്ടി​ന്‍റെ​യും ലീ​ഡാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ല​ഭി​ച്ച​ത്.
വൈ​കി​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യും മ​റ്റു​ള്ള എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​ച​ര​ണ​ത്തി​ന് എ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. എ​ന്നി​ട്ടും വോ​ട്ട​ർ​മാ​ർ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.