വി​ജ​യാ​ര​വ​ത്തി​ൽ മ​ധു​രംവി​ള​ന്പി ആ​ന്‍റോ​യു​ടെ വീ​ട് ‌‌
Thursday, May 23, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട : ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ മൈ​ല​പ്ര​യി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തി​ര​ക്കാ​യി​രു​ന്നു. വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടി​ൽ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും രാ​വി​ലെ ത​ന്നെ വീ​ട്ടി​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.
സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം വോ​ട്ടെ​ണ്ണ​ലി​ന്‍റെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ പി​രി​മു​റു​ക്കം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ആ​ദ്യ ലീ​ഡെ​ത്തി​യ​തോ​ടെ ആ​ഹ്ലാ​ദം അ​ണ​പൊ​ട്ടി. ലീ​ഡ് 25,000 ക​ട​ന്ന​തോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.
അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഇ​ട​ത​ട​വി​ല്ലാ​തെ ഫോ​ണ്‍​കോ​ളു​ക​ൾ. ഇ​തി​നി​ട​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ത്തി പൊ​ന്നാ​ട അ​ണി​യി​ച്ചു.
ശേ​ഷം അ​വ​സാ​ന​ഘ​ട്ട ലീ​ഡ് നി​ല ഒ​രു​മി​ച്ചി​രു​ന്ന് ടി​വി​യി​ൽ ക​ണ്ടു. അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും എ​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു. ആ​ന്‍റോ​യു​ടെ ഭാ​ര്യ ഗ്രേ​സ് എ​ല്ലാ​വ​ർ​ക്കും മ​ധു​രം ന​ൽ​കി. വി​ജ​യം ഉ​റ​പ്പാ​യി​രു​ന്നെ​ന്ന് ഗ്രേ​സ് പ​റ​ഞ്ഞു. ’’ അ​ദ്ദേ​ഹം ഈ ​നാ​ട്ടു​കാ​ര​ന​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. പ​ക്ഷേ നാ​ട്ടു​കാ​ർ എ​ല്ലാം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര​നാ​യി ആ​ന്‍റോ​യും. ‌

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം : ആ​ന്‍റോ ആ​ന്‍റ​ണി ‌‌

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യ​ഥാ​ർ​ഘ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ കൂ​ടെ നി​ന്ന​ത് യു​ഡി​എ​ഫാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.
ജ​ന​വി​രു​ദ്ധ വി​കാ​ര​വും വ​ർ​ഗീ​യ​ത​യും അ​ഴി​ച്ചു​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രാ​ണ് ന​ട​ത്തി​യ​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം. നി​രീ​ശ്വ​ര വാ​ദി​ക​ൾ​ക്കും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കും ഒ​പ്പ​മ​ല്ല കോ​ണ്‍​ഗ്ര​സ്.
അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നെ​തി​രെ​യു​ള്ള താ​ക്കീ​താ​ണ് ഈ ​വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​ര​മെ​ന്ന് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.
വ​ർ​ഗീ​യ​ത ഇ​റ​ക്കി പ​ത്ത​നം​തി​ട്ട​യെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നാ​ണ് ഫ​ലം തി​രി​ച്ച​ടി ന​ൽ​കി​യ​തെ​ന്ന് ആ​ന്‍റോ ചൂ​ണ്ടി​ക്കാ​ട്ടി.‌