കോ​ന്നി​ക്കാ​ർക്ക് ഇ​നി  ഉപതെരഞ്ഞെടുപ്പ്
Thursday, May 23, 2019 10:41 PM IST
‌കോ​ന്നി: മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ടി നേ​രി​ടാ​ൻ കോ​ന്നി ഒ​രു​ങ്ങു​ക​യാ​ണ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ദി​യാ​കു​ക.
കോ​ന്നി എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ൽ ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​രുന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നും അ​ടൂ​ർ പ്ര​കാ​ശി​നെ കൂ​ടാ​തെ ആ​റ​ന്മു​ള എം​എ​ൽ​എ വീ​ണാ ജോ​ർ​ജും അ​ടൂ​ർ എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​റും മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
ആ​റു മാ​സ​ത്തി​നു​ള​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട്. കോ​ന്നി​യി​ൽ 1996 മുതൽ എം​എ​ൽ​എ​യാ​യി തു​ട​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ്, ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​കളിൽ ഒ​ന്നി​ല​ധി​കം ത​വ​ണ മ​ന്ത്രി​യു​മാ​യി​രു​ന്നു. കോ​ന്നി​യി​ലെ പ​ല വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ടൂ​ർ പ്ര​കാ​ശി​നു ഒ​രോ ഘ​ട്ട​ത്തി​ലും ഭൂ​രി​പ​ക്ഷം ഉ​യ​രു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ടൂ​ർ പ്ര​കാ​ശ് വി​ജ​യി​ച്ച​തോ​ടെ സ്ഥാ​നാ​ർ​ഥി മോ​ഹ​വു​മാ​യി പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും അ​ണി​യ​റ​യി​ൽ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​താ​യാ​ലും അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ താ​ത്പ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള സ്ഥാ​നാ​ർ​ഥി​യെ​യാ​കും കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ട​തു മു​ന്ന​ണി​ക്കും ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള കോ​ന്നി​യി​ൽ മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ത​ന്നെ​യാ​കും എ​ൽ​ഡി​എ​ഫും പ​യ​റ്റു​ക. ‌