പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ വ​ര​വേ​റ്റ് മ​ഞ്ഞ​നി​ക്ക​ര
Friday, May 24, 2019 11:15 PM IST
മ​ഞ്ഞ​നി​ക്ക​ര: ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ഇ​ഗ്്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്ക് മ​ഞ്ഞ​നി​ക്ക​ര​യി​ൽ വ​ര​വേ​ല്പ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ഞ്ഞ​നി​ക്ക​ര​യി​ലെ​ത്തി​യ ബാ​വ​യ ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ, ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യാ​ക്കോ​ബാ​യ സ​ഭ​യി​ലെ മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​രി​ശു​ദ്ധ ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ശേ​ഷം മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മ​റ്റ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ ക​ബ​റു​ക​ളി​ലും പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ധൂ​പാ​ർ​പ്പ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ദ​യ​റാ അ​ങ്ക​ണ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ കൂ​ദാ​ശ അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്കൊ​പ്പ​മെ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര​ട​ക്കം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം ദ​യ​റാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഇ​ന്നു രാ​വി​ലെ ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഉ​ച്ച​യോ​ടെ മ​ലേ​ക്കു​രി​ശി​ലേ​ക്ക് ബാ​വ മ​ട​ങ്ങും. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം ഇ​തു മൂ​ന്നാ​ത​വ​ണ​യാ​ണ് അ​പ്രേം ദ്വി​തീ​യ​ൻ ബാ​വ മ​ഞ്ഞ​നി​ക്ക​ര​യി​ലെ​ത്തു​ന്ന​ത് .