ലൈ​ഫ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ വീ​ഴ്ച അ​ന്വേ​ഷി​ക്ക​ണം: ഡി​സി​സി പ്ര​സി​ഡ​ന്‍റ് ‌
Friday, May 24, 2019 11:15 PM IST
‌പ​ത്ത​നം​തി​ട്ട: അ​ർ​ഹ​രാ​യ​വ​ർ​ക്ക് മു​ഴു​വ​ൻ വീ​ട് എ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ലൈ​ഫ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത വെ​ളി​ച്ച​ത്തു​കൊ​ണ്ടു​ വ​ര​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ലൈ​ഫ് പ​ദ്ധ​തി വ​ന്ന​തോ​ടെ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് വ​ഴി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഭ​വ​ന ര​ഹി​ത പ​ദ്ധ​തി​യും ഭൂ​ര​ഹി​ത പ​ദ്ധ​തി​യും ഇ​ല്ലാ​താ​യി.
സ​ർ​ക്കാ​ർ ക​ണ​ക്ക് പ്ര​കാ​രം 801 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളും 86 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളും ഇ​ന്നും വീ​ടി​ല്ലാ​തെ ക​ഴി​യു​ന്നു.
ലൈ​ഫ് പ​ദ്ധ​തി വ​രു​ന്ന​തി​നു മു​ന്പ് ഭ​വ​ന നി​ർ​മാ​ണ ഭൂ​ര​ഹി​ത പ​ദ്ധ​തി​ക​ൾ ന​ന്നാ​യി ന​ട​ന്നി​രു​ന്നു.
ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ കാ​ര്യ​മാ​യ ഒ​രു പു​രോ​ഗ​തി​യും ഇ​ല്ല.
ഇ​തി​നി​ട​യി​ൽ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​രു വീ​ടും ന​ൽ​കി​യി​ട്ടി​ല്ല.
സ​ഹ​ക​ര​ണ​വ​കു​പ്പ് നി​ർ​മി​ച്ചു ന​ൽ​കി​യ ഏ​താ​നം വീ​ടു​ക​ൾ അ​ല്ലാ​തെ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ഒ​രു​വീ​ടും വ​ച്ചു​ന​ൽ​കി​യി​ട്ടി​ ല്ല​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ ഞ്ഞു.