റാ​ന്നി​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം താ​ളം​തെ​റ്റി
Friday, May 24, 2019 11:15 PM IST
റാ​ന്നി: താ​ലൂ​ക്കി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ൽ അ​ലം​ഭാ​വ​മെ​ന്ന്. പ​ഞ്ചാ​യ​ത്ത്, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ മെ​ല്ല​പ്പോ​ക്കു ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി.
എ​ങ്ങും മ​ലീ​മ​സ​മാ​യ ചു​റ്റു​പാ​ടു​ക​ളും കൊ​തു​കു​ക​ൾ​ക്ക് യ​ഥേ​ഷ്ടം വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​വു​മാ​ണ്.
ടൗ​ൺ പ​ഞ്ചാ​യ​ത്താ​യ പ​ഴ​വ​ങ്ങാ​ടി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചും മാ​ർ​ക്ക​റ്റി​നു സ​മീ​പ​വും മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത് കൂ​ടു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്തു ന​ശി​പ്പി​ക്കു​ന്ന​തി​ന് പ​ല​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല.
ഇ​ട്ടി​യ​പ്പാ​റ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു പി​ന്നി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം പു​റ​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ടൗ​ൺ മേ​ഖ​ല​യി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്തി​നു മു​മ്പു റോ​ഡ​രി​കി​ലെ ഓ​ട കോ​രി ചെ​ളി​വെ​ള്ള​വും മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​കി​പ്പോ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഇ​തേ​വ​രെ അ​തി​നു ത​യാ​റാ​യി​ട്ടി​ല്ല.
ടൗ​ണി​ൽ പ​ല​യി​ട​ത്തും മ​തി​യാ​യ ഓ​ട​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ളു​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​വെ​ള്ളം ഓ​ട​ക​വി​ഞ്ഞ് റോ​ഡി​ലൂ​ടെ ഒ​ഴു​കി റോ​ഡ​രി​കി​ലെ ക​ട​ക​ളി​ൽ ക​യ​റാ​നി​ട​യാ​കു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ത്തു​ള്ള ശു​ചീ​ക​ര​ണ യ​ഞ്ജ​വും ബോ​ധ​വ​ത്ക​ര​ണ​വും മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ പി​ടി​പെ​ട്ടി​ട്ടു​ള്ള താ​ലൂ​ക്കാ​ണ് റാ​ന്നി. പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ, പെ​രു​നാ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ഡെ​ങ്കി കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, കോ​ള​റ, പ​നി എ​ന്നീ രോ​ഗ സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.