ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​പേ​ക്ഷ​ക​ൾ സ്കൂ​ളു​ക​ൾ മു​ഖേ​ന
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന രം​ഗ​ത്ത് അ​ധി​ക​മാ​രും ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു വി​ഭാ​ഗ​മാ​ണ് ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി. കേ​ര​ള​ത്തി​ല്‍ ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ലു​ള്ള 15 സ്‌​കൂ​ളു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്.
ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ടു​ന്ന​വ​ര്‍​ക്ക് ചി​ട്ട​യാ​യ പ​രി​ശീ​ല​നം ചെ​റു​പ്പ​ത്തി​ലേ ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ4.​ഡി (ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ര്‍​സ്സ​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ്) ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.
ഇ​ല​ക്ട്രോ​ണി​ക്‌​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, ബ​യോ​ള​ജി അ​ടി​സ്ഥാ​ന​മാ​ക്കി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​യ​ന്‍​സ് എ​ന്നീ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​ത്.
ഇം​ഗ്ലീ​ഷി​ന് പു​റ​മെ​യു​ള്ള ര​ണ്ടാം ഭാ​ഷ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് പൊ​തു ഹ​യ​ര്‍ സെ​ക്ക​ണ്ട​ന്‍​ഡ​റി​യു​മാ​യു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സം. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തു​മെ​ല്ലാം പൊ​തു വി​ഭാ​ഗ​ത്തി​ലേ​തു​പോ​ലെ സം​സ്ഥാ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​കു​പ്പ് ത​ന്നെ​യാ​ണ്.
ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ഈ ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് നേ​രി​ട്ടാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ഫോം ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും, ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ വെ​ബ്സൈ​റ്റാ​യ www.ihrd.ac.inല്‍ ​നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ളി​ല്‍ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കാം.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ളു​ക​ളു​ണ്ട്.