കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്നം, മു​ന്ന​ണി വോ​ട്ടു​ക​ളു​ടെ അ​ന്ത​രം തു​ച്ഛം
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള വോ​ട്ട് അ​ക​ല​ത്തി​ൽ അ​ന്ത​രം കു​റ​ഞ്ഞു.യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ 2721 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്.
എ​ൽ​ഡി​എ​ഫും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി​യും ത​മ്മി​ൽ 440 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​മു​ണ്ട്. യു​ഡി​എ​ഫ് നേ​ടി​യ​ത് 49667 വോ​ട്ടാ​ണ്. എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 46996 വോ​ട്ട്. ബി​ജെ​പി​ക്ക് 46506 വോ​ട്ടും ല​ഭി​ച്ചു.ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന മേ​ൽ​ക്കോ​യ്മ ഇ​ത്ത​വ​ണ ന​ഷ്ട​മാ​യി.
ക​ഴി​ഞ്ഞ ത​വ​ണ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് 8096 വോ​ട്ടി​ന്‍റെ ലീ​ഡ് മ​ണ്ഡ​ലം ന​ൽ​കി. ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം 74.19 ആ​യി ഉ​യ​ർ​ന്നു​വെ​ങ്കി​ലും ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു.
ബി​ജെ​പി​ക്ക് 2014ൽ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ 28,284 വോ​ട്ട് അ​ധി​ക​മാ​യി ല​ഭി​ച്ചു. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ അ​ടൂ​ർ പ്ര​കാ​ശ് 72800 വോ​ട്ട് കോ​ന്നി​യി​ൽ നേ​ടി​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന് 52052 വോ​ട്ടാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ബി​ജെ​പി 18222 വോ​ട്ടും നേ​ടി. ഇ​ത്ത​വ​ണ ബി​ജെ​പി നേ​ടി​യ വോ​ട്ടു​ക​ൾ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്തേ​താ​ണ്. വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടി​യ​തി​ന്‍റെ ഗു​ണ​വും ബി​ജെ​പി​ക്കു ല​ഭി​ച്ചു.
കോ​ന്നി എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലി​ൽ നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ൽ നി​യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ വോ​ട്ടു ക​ണ​ക്കെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ബി​ജെ​പി​ക്കു വോ​ട്ട് വ​ർ​ധി​പ്പി​ച്ച​താ​കാ​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും.
സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലെ പാ​ളി​ച്ച ഇ​രു​മു​ന്ന​ണി​ക​ളും കോ​ന്നി​യി​ൽ നേ​രി​ട്ടി​രു​ന്നു. അ​ടൂ​ർ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​ര രം​ഗ​ത്താ​യ​തോ​ടെ കോ​ന്നി​യി​ൽ യു​ഡി​എ​ഫി​നു നേ​തൃ​ത്വ​മു​ണ്ടാ​യി​രു​ന്നി​ല്ല.