പ​ത്ത​നം​തി​ട്ട​യി​ലേ​തു രാ​ഷ്‌ട്രീയ പോ​രാ​ട്ട​മാ​യി​രു​ന്നി​ല്ല: ആ​ന്‍റോ
Friday, May 24, 2019 11:18 PM IST
പത്തനംതിട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ത്ത​വ​ണ ന​ട​ന്ന​തു രാ​ഷ്ട്രീ​യ​പോ​രാ​ട്ട​മാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എംപി. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാ ടിയിൽ പങ്കെടുക്കുകയായിരു ന്നു അദ്ദേഹം. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​രു​പോ​ലെ ക​ഴി​യു​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ വ​ർ​ഗീ​യ​മാ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നു.
എ​ന്നാ​ൽ, പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ ഇ​തു തി​രി​ച്ച​റി​ഞ്ഞ​താ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ആ​ന്‍റോ പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് യു​ഡി​എ​ഫ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ബി​ജെ​പി അ​തു രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ച്ചു. അ​വ​രു​ടെ വോ​ട്ട് വ​ർ​ധി​പ്പി​ച്ച​ത് അ​തു​വ​ഴി​യാ​ണ്. യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യാ​നാ​യ​വ​ർ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു.
യു​ഡി​എ​ഫി​ന് വോ​ട്ടു​ശ​ത​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ കു​റ​വും ത​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തും പ​ല കാ​ര​ങ്ങ​ൾ മൂ​ല​മാ​ണ്.
ശ​ബ​രി​മ​ല​യു​ടെ പേ​രു പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ന്നു. പ​ക്ഷേ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​രു​ന്ന യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കാ​നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ത​യാ​റാ​യ​ത്. വ​ർ​ഗീ​യ​മാ​യി വേ​ർ​തി​രി​ച്ചാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥ​ന പോ​ലും ന​ട​ന്ന​ത്. സ്ത്രീ​ക​ളെ​യും പു​രു​ഷ​ൻ​മാ​രെ​യും വേ​ർ​തി​രി​ച്ച് വോ​ട്ട്പി​ടി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി.
മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഇ​റ​ക്കി. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ളി​ൽ ചി​ല​ർ വീ​ണു​പോ​യി​ട്ടു​ണ്ട്. രാ​ഷ്ടീ​യ പോ​രാ​ട്ട​മാ​യി​രു​ന്നു ന​ട​ന്ന​തെ​ങ്കി​ൽ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ലും വ​ർ​ധി​ക്കു​മാ​യി​രു​ന്നു.
അ​ഞ്ചു​വ​ർ​ഷം രാ​ജ്യം ഭ​രി​ച്ച ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഒ​രു നേ​ട്ടം പോ​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു വോ​ട്ടു ചോ​ദി​ക്കാ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞി​ല്ല. ര​ണ്ടു സ​ർ​ക്കാ​രു​ക​ളോ​ടാ​ണ് ത​നി​ക്കു മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.
പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജി​ന്‍റെ പി​ന്തു​ണ എ​ൻ​ഡി​എ​യ്ക്കു യാ​തൊ​രു മെ​ച്ച​വു​മു​ണ്ടാ​ക്കി​യി​ല്ല. ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പേ​രു​ക​ൾ നീ​ക്കി​യ​താ​ണ്. 2016-നി​യ​മ​സ​ഭ​യി​ൽ വോ​ട്ടു ചെ​യ്ത പ​ല​ർ​ക്കും ഇ​ത്ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.
പേ​രും വി​ലാ​സ​വും പി​താ​വി​ന്‍റെ പേ​രും ഒ​ന്നാ​യ ഒ​ന്നി​ലേ​റെ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​റ​ങ്ങി. പ​രാ​തി കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
ചു​മ​ത്ര​യി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന് പ​രാ​തി കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണം.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ന്ന രീ​തി പ​ത്ത​നം​തി​ട്ട​യി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​ന്പോ​ഴാ​ണ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ​കു​റ​വ് പ്ര​ക​ട​മാ​കു​ന്ന​ത്.
വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​തു​മെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് യു​ഡി​എ​ഫ് വി​ജ​യ​മു​ണ്ടാ​ക്കി​യ​ത്.
അ​ടൂ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ടു​കു​റ​യാ​ൻ കാ​ര​ണം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യാ​ണ്. അ​ടൂ​രി​ൽ മാ​ത്രം 30,000 വോ​ട്ട​ർ​മാ​രെ ഇ​ത്ത​ര​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു​വെ​ന്ന് ആ​ന്‍റോ ചൂ​ണ്ടി​ക്കാ​ട്ടി.
യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ പ്ര​ചാ​ര​ണ​രം​ഗ​ത്തെ​ത്താ​നും അ​ല്പം വൈ​കി.

തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന

പ​ത്ത​നം​തി​ട്ട: എം​പി​യെ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​ണ് മൂ​ന്നാം ടേ​മി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്ബിൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ആന്‍റോ ആന്‍റണി പറഞ്ഞു.
റ​ബ​ർ ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തും. മ​റ്റു ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.
റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നും പു​തി​യ ദേ​ശീ​യ പാ​ത​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​മാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന. മ​ണ്ഡ​ല​ത്തി​ലൂ​ടെ നാ​ല് ദേ​ശീ​യ പാ​ത​ക​ൾ​ക്കു നി​ർ​ദേ​ശ​മു​ണ്ട്.
183, 183 എ ​ദേ​ശീ​യ​പാ​ത​ക​ൾ നി​ർ​മാ​ണം തു​ട​ങ്ങി. ക​ട​ന്പ​നാ​ടു നി​ന്ന് തു​ട​ങ്ങു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നു പ്ലാ​പ്പ​ള്ളി​യി​ൽ നി​ന്നു പ​ന്പ​യി​ലേ​ക്ക് ലി​ങ്ക് ഹൈ​വേ നി​ർ​ദേ​ശ​മു​ണ്ട്. പ്രാ​ഥ​മി​ക ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. നാ​ലു​വ​രി​പ്പാ​ത​യ്ക്കാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ച്ചാ​യി​രി​ക്കും നി​ർ​മാ​ണം.
മു​ണ്ട​ക്ക​യം അ​ട​ക്കം പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ബൈ​പാ​സു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ - കൊ​ടൈ​ക്ക​നാ​ൽ ഹൈ​വേ മ​ണ്ഡ​ല​ത്തി​ലെ ക​റു​ക​ച്ചാ​ൽ മു​ത​ൽ പ​തി​ന്നാ​ലാം മൈ​ൽ വ​രെ​യു​ള​ള ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പു​തി​യ പ​ള​നി - ശ​ബ​രി ഹൈ​വേ​യ്ക്കും അ​നു​മ​തി ല​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ്ര​കാ​രം ഗ്രാ​മീ​ണ റോ​ഡു​ക​ൾ മ​നോ​ഹ​ര​മാ​ക്കും. അ​ഞ്ച് വ​ർ​ഷ​ത്തെ ഗാ​ര​ണ്ടി​യി​ലാ​യി​രി​ക്കും നി​ർ​മാ​ണം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ റോ​ഡ് വി​ക​സ​ന​മെ​ന്ന് ആ​ന്‍റോ പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.
ശ​ബ​രി​ പാ​ത പൂ​ർ​ത്തീ​ക​രി​ക്കും
ശ​ബ​രി റെ​യി​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി നീ​ങ്ങി​യി​ട്ടു​ണ്ട്. പ​ദ്ധ​തി ചെ​ല​വി​നു​ള​ള മു​ഴു​വ​ൻ തു​ക​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തും.
പാ​ത എ​രു​മേ​ലി​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​തെ റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി വ​ഴി പു​ന​ലൂ​ർ വ​രെ നീ​ട്ടാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​കും. പു​ന​ലൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒ​രു സ​മാ​ന്ത​ര​പാ​ത കൂ​ടി എ​ന്ന​താ​ക​ണം പ​ദ്ധ​തി.
തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന എ​ക്സ​ക​ലേ​റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും. പ്ലാ​റ്റ് ഫോ​മു​ക​ളു​ടെ റൂ​ഫിം​ഗ് സം​ബ​ന്ധി​ച്ച് പ​ദ്ധ​തി ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ റെ​യി​ൽ​വേ സ്വ​ന്തം നി​ല​യി​ൽ ഇ​തു ന​ട​ത്താ​മെ​ന്ന് അ​റി​യി​ച്ച​തി​നാ​ലാ​ണ് എ​ക്സ​ക​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് ന​ൽ​കി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും നി​ല​വി​ൽ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും.
പ്രസ്ക്ലബ് പ്രസിഡന്‍റ് ബോ ബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ പ്രസംഗിച്ചു.