അ​ന​ര്‍​ഹ​മാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ മാ​റ്റി വാ​ങ്ങ​ണം
Friday, May 24, 2019 11:18 PM IST
കോ​ന്നി: കോ​ന്നി താ​ലൂ​ക്കി​ല്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മു​ന്‍​ഗ​ണ​ന, അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ ഉ​ട​ന്‍​ത​ന്നെ താ​ലൂ​ക്ക് സ​പ്ലൈ ആ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗം കാ​ര്‍​ഡു​ക​ളാ​ക്കി മാ​റ്റ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ല്‍ മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ര​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​ന​ര്‍​ഹ​മാ​യി വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ ക​മ്പോ​ള​വി​ല ഈ​ടാ​ക്കു​ക​യും, ശി​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ ക്കു​ക​യും ചെ​യ്യു​മെ​ന്ന് താ​ലൂ​ ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.