തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യി​ൽ പൂ​ർ​ണ​ സ​ഹ​ക​ര​ണം ല​ഭി​ച്ചെ​ന്ന് ക​ള​ക്ട​ർ
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യും വോ​ട്ടെ​ണ്ണ​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും തി​ക​ഞ്ഞ സ​ഹ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​തെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ​യ്ക്ക് പ​രി​സാ​മ​പ്തി​യാ​യി.
തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും സു​ഗ​മ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി അ​ങ്ങേ​യ​റ്റം സ​ഹ​ക​രി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ജീ​വ​ന​ക്കാ​രും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ്യാ​പൃ​ത​രാ​യി​രു​ന്നു. രാ​പ​ക​ലി​ല്ലാ​തെ, അ​വ​ധി​ദി​ന​ങ്ങ​ള്‍ നോ​ക്കാ​തെ അ​വ​ര്‍ ന​ട​ത്തി​യ കൈ​മെ​യ് മ​റ​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും ഇ​ത്ര​മാ​ത്രം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ജി​ല്ല​യെ പ്രാ​പ്ത​മാ​ക്കി​യ​തെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.