സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം നാ​ളെ ‌
Saturday, May 25, 2019 10:43 PM IST
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ റോ​ട്ട​റി ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ലി(​ഡി​സ്ട്രി​ക്ട് 3211) ന്‍റെ സ്‌​നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും. വെ​ട്ടൂ​ര്‍ ആ​ഞ്ഞി​ലി​ക്കു​ന്ന് ജം​ഗ്ഷ​ന് സ​മീ​പം ക​ണി​പ​റ​മ്പ് വീ​ട്ടി​ല്‍ അ​രു​ണ്‍​കു​മാ​റി​നാ​ണ് വീ​ട് പ​ണി​ത് ന​ല്‍​കു​ന്ന​ത്.
ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണ് അ​രു​ണ്‍. ഇ​തി​നോ​ടൊ​പ്പം വെ​ട്ടി​പ്പു​റം കൊ​ച്ചു​പു​ര​യ്ക്ക​ല്‍ അ​മ്മി​ണി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വാ​സ​യോ​ഗ​മാ​ക്കി ന​ല്‍​കു​ന്ന ച​ട​ങ്ങും ന​ട​ക്കും. ച​ട​ങ്ങു​ക​ള്‍ ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു​മോ​ന്‍ നി​ര്‍​വ​ഹി​ക്കും. സ്‌​നേ​ഹ വീ​ട് പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ 135 പു​തി​യ വീ​ടു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി 350 വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മാ​ക്കി ന​ല്‍​കി​യ​താ​യും ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ൺ, സെ​ക്ര​ട്ട​റി ഡോ. ​പ്ര​മോ​ദ് റോ​യ്, നി​ര്‍​മ​ല​ന്‍ നാ​യ​ര്‍, ഇ​ടി​ക്കു​ള ജോ​സ​ഫ്, അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌