കെ​യ​ർ ഹോം: ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് ‌‌
Saturday, May 25, 2019 10:43 PM IST
പ​ന്ത​ളം: സ​ഹ​ക​ര​ണ വ​കു​പ്പു ന​ട​പ്പാ​ക്കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലു​ള​ള ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്നു ന​ട​ക്കും.
പ​ന്ത​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തോ​ട്ട​ക്കോ​ണം പാ​ല​ക്ക​ണ്ട​ത്തി​ൽ രാ​ഘ​വ​നു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തോ​ട്ട​ക്കോ​ണ​ത്തും പാ​ല​ത്ത​ട​ത്തി​ൽ തൊ​ടു​ക​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു കു​ര​മ്പാ​ല സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റേ​ത് വൈ​കു​ന്നേ​രം നാ​ലി​നു പൂ​ഴി​ക്കാ​ട് ചി​റ​മു​ടി മ​ല​യു​ടെ തെ​ക്കേ​തി​ൽ കോ​ള​നി​യി​ലും മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.