‌മു​ത്തൂ​രി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
Saturday, May 25, 2019 10:43 PM IST
0തി​രു​വ​ല്ല: എം​സി റോ​ഡി​ലെ മു​ത്തൂ​ർ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു. എം​സി റോ​ഡി​ലെ കു​രു​ക്ക് കൂ​ടാ​തെ കാ​വും​ഭാ​ഗം - മു​ത്തൂ​ർ, ചു​മ​ത്ര - മു​ത്തൂ​ർ, കു​റ്റ​പ്പു​ഴ - മു​ത്തൂ​ർ എ​ന്നീ മൂ​ന്ന് ഉ​പ റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ലേ​ക്ക് യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​താ​ണ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.
കു​രു​ക്ക് മു​റു​കു​ന്ന​തോ​ടെ എം​സി റോ​ഡി​ലും മ​റ്റ് ഉ​പ റോ​ഡു​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക​ട​ക്കം അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​ലും ജം​ഗ്ഷ​നി​ലെ കു​രു​ക്കി​ല​ക​പ്പെ​ട്ട് അ​ര മ​ണി​ക്കൂ​റി​ല​ധി​കം കു​ടു​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​രു​ക്ക് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​വും താ​റു​മാ​റാ​കാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്. ട്രാ​ഫി​ക് പോ​ലീ​സെ​ത്തി ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് പ​ല​പ്പോ​ഴും ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​റു​ള്ള​ത്.
ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന​ത്. ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യും അ​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.‌