ഏ​ത്ത​യ്ക്ക വി​ല ഉ​യ​രു​ന്നു: കി​ലോ​യ്ക്ക് 70 രൂ​പ
Saturday, May 25, 2019 10:43 PM IST
‌പ​ത്ത​നം​തി​ട്ട: ഒ​രു​കി​ലോ ഏ​ത്ത​യ്ക്കാ​യ്ക്ക് 70 രൂ​പ. പ​ഴ​മാ​ണെ​ങ്കി​ല്‍ 75ഉം. ​ഒ​രാ​ഴ്ച​യ്ക്കി​ട​യി​ലാ​ണ് വി​ല ഇ​ത്ര​യ​ധി​ക​മാ​യി ഉ​യ​ര്‍​ന്ന​ത്.
പ​ത്ത് ദി​വ​സം മു​മ്പ് കി​ലോ​യ്ക്ക് 25 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ മൂ​ന്നി​ര​ട്ടി​യോ​ളം വി​ല ഉ​യ​ര്‍​ന്ന​ത്. ഏ​താ​നും ദി​വ​സം മു​മ്പു​വ​രെ 45 രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച 50 രൂ​പ​യി​ൽ കി​ട​ന്ന വി​ല​യാ​ണ് തി​ങ്ക​ളാ​ഴ്ച 70 -ലേ​ക്ക് ഉ​യ​ർ​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു ഏ​ത്ത​ക്കു​ല​ക​ള്‍ എ​ത്താ​ത്ത​താ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. തു​ത്തു​ക്കു​ടി, അം​ബാ​സ​മു​ദ്രം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഏ​ത്ത​ക്കു​ല​ക​ള്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്.
അ​വി​ടെ ക്ഷാ​മ​മാ​യ​താ​ണ് വ​ര​വ് നി​ല​യ്ക്കാ​നി​ട​യാ​ക്കി​യ​ത്. കി​ലോ​യ്ക്ക് 53 രൂ​പ​യ്ക്കാ​ണ് അ​വി​ടെ​നി​ന്നു ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. കോ​ന്നി​യി​ല്‍ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ കി​ലോ​യ്ക്ക് 62 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കു​ന്നു.
പ​ഴു​ത്ത​കാ​യ്ക്ക് കി​ലോ​യ്ക്ക് 75 രൂ​പ​യ്ക്കാ​ണ് ചി​ല്ല​റ വി​ല്പ​ന​ക്കാ​ര്‍ വി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്ന​തോ​ടെ വ​ങ്ങാ​നെ​ത്തു​ന്ന​വ​രൊ​ക്കെ വി​ല കേ​ട്ട് വേ​ണ്ടെ​ന്ന് വ​ച്ച് മ​ട​ങ്ങു​ക​യാ​ണ്.
ഇ​നി വ​യ​നാ​ട്ടി​ൽ നി​ന്നാ​ണ് കു​ല​ക​ള്‍ എ​ത്തേ​ണ്ട​ത്. ദൂ​ര​ക്കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടിം​ഗ് ചെ​ല​വ് വ​ള​രെ അ​ധി​ക​മാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.
അ​വി​ടെ​നി​ന്ന് എ​ത്തി​ച്ചാ​ലും ഏ​താ​ണ്ട് ഇ​തേ​വി​ല ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ‌