ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് റാ​ന്നി​യി​ൽ സ്വീ​ക​ര​ണം ന​ല്കി
Saturday, May 25, 2019 10:45 PM IST
റാ​ന്നി: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച റാ​ന്നി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യാ​നെ​ത്തി​യ ആ​ന്‍റോ ആ​ന്‍റ​ണി​യെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​പൂ​ർ​വം സ്വീ​ക​രി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ട്ടി​യ​പ്പാ​റ​യി​ലെ​ത്തി​യ ആ​ന്‍റോ ആ​ന്‍റ​ണി പി​ന്നീ​ട് തു​റ​ന്ന ജീ​പ്പി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും നി​ന്നി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് റോ​ഡ് ഷോ​യി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ന്ന​താ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തെ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സി​പി​എ​മ്മി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.
വി​ക​സ​നം തു​ട​രാ​നും നാ​ടി​ന്‍റെ ന​ന്മ​യ്ക്കും ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ റി​ങ്കു ചെ​റി​യാ​ൻ, ഏ​ബ്ര​ഹാം മാ​ത്യു, എ.​വി. ആ​ന​ന്ദ​ൻ പി​ള്ള, ലി​ജു ജോ​ർ​ജ്, റ്റി. ​കെ. സാ​ജു, രാ​ജു മ​രു​തി​ക്ക​ൽ, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, അ​നി വ​ലി​യ​കാ​ലാ​യി​ൽ, ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌