ഫാ.​എ​ബ്ര​ഹാം പാ​പ്പാ​ടി​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി
Saturday, May 25, 2019 10:46 PM IST
അ​ടൂ​ർ: പാ​പ്പാ​ടി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം ജീ​വി​ത​ത്തി​ലാ​ക​മാ​നം പു​ല​ർ​ത്തി സ​ഭാ ശു​ശ്രൂ​ഷ​ക​ൾ സ​ത്യ​സ​ന്ധ​ത​യോ​ടെ നി​ർ​വ​ഹി​ച്ച പു​രോ​ഹി​ത​നാ​ണ് എ​ബ്ര​ഹാം പാ​പ്പാ​ടി​യി​ൽ അ​ച്ച​നെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പെ​രി​ങ്ങ​നാ​ട് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഫാ. ​ഏ​ബ്ര​ഹാം പാ​പ്പാ​ടി​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
മ​നു​ഷ്യ​രു​ടെ മ​ഹ​ത്വ​മ​ല്ല ക്രി​സ്തു​വി​ന്‍റെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ മ​ഹ​ത്വ​മാ​ണ് പു​രോ​ഹി​ത ശു​ശ്രൂ​ഷ​യെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.
മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി‍​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ധ​പൂ​ർ​വ​മാ​യ തി​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യും വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ കാ​ത്ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ത്വ​മാ​ണ് പാ​പ്പാ​ടി​യി​ൽ അ​ച്ച​ന്‍റേ​തെ​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
മു​വാ​റ്റു​പു​ഴ രൂ​പ​താ കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മോ​ൺ. ജോ​ർ​ജ്ജ് ചൂ​ര​ക്കാ​ട്ട്, ഫാ.​തോ​മ​സ് മു​ട്ടു​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ, സി​സ്റ്റ​ർ അ​ലീ​നാ ക്രി​സ്റ്റി, ഫാ.​മ​ത്താ​യി ക​യ്യാ​ല​യ്ക്ക​ൽ, ഫാ.​വ​ർ​ഗീ​സ് കൊ​ച്ചു​ക​ളീ​യ്ക്ക​ൽ, ഫാ.​എ​ബ്ര​ഹാം പാ​പ്പാ​ടി​യി​ൽ, സ​ൻ​ജീ​വ് ഇ​ട​യി​ലേ​മു​റി, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌