അ​ഖി​ല ഭാ​ര​ത ഭാ​ഗ​വ​ത സ​ത്ര​ത്തി​ന് ഇ​ന്ന് സ​മാ​പ​നം ‌‌
Saturday, May 25, 2019 10:46 PM IST
മ​ണ്ണ​ടി: 36-ാമ​ത് അ​ഖി​ല ഭാ​ര​ത ഭാ​ഗ​വ​ത സ​ത്ര​ത്തി​ന് ഇ​ന്ന് മ​ണ്ണ​ടി പ​ഴ​യ തൃ​ക്കോ​വി​ൽ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പ​നം.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ശ​സ്ത പ​ണ്ഡി​ത​ന്മാ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.
ഇ​ന്ന് രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഭാ​ഗ​വ​ത​സ​ത്രാ​ചാ​ര്യ​ൻ ഡോ. ​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗ​വ​ത സം​ഗ്ര​ഹ​പാ​രാ​യ​ണ​വും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന മ​ഹാ​സ​ത്ര സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന് സ്വാ​മി വാ​സു​ദേ​വ ബ്ര​ഹ്മാ​ന​ന്ദ തീ​ർ​ഥ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഹൈ​ക്കോ​ട​തി ജ​ഡ്ജ് ചി​ദം​ബ​രേ​ശ്വ​ൻ സ​ത്ര സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ശൂ​ർ വി. ​വൈ​ദ്യ​ലിം​ഗ​ശ​ർ​മ്മ​യ്ക്ക് മ​ള്ളി​യൂ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
യു​വ​ഭാ​ഗ​വ​ത പ്ര​തി​ഭാ പ്ര​ഭാ​ഷ​ണ പു​ര​സ്കാ​രം വ​യ​പ്രം വാ​സു​ദേ​വ​പ്ര​സാ​ദി​ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​വി.​ശി​ശി​ർ ന​ൽ​കും.
ഏ​റ്റ​വും ന​ല്ല നാ​രാ​യ​ണീ​ യ പാ​രാ​യ​ണീ​യ സ​മി​തി പു​ര​സ്കാ​രം മു​ൻ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം മെം​ബ​ർ ശി​വ​ശ​ങ്ക​ർ ന​ൽ​കും.
സ​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​മു​ഖ​രെ ശ​ബ​രി​ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സ​ത്രം ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശ​ശി​കു​മാ​ർ ആ​ദ​രി​ക്കും.
വൈ​ക്കം ചെ​മ്മ​ത്തു​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ 2019 ഡി​സം​ബ​ർ 21 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന 37-ാമ​ത് ഭാ​ഗ​വ​ത​സ​ത്ര​ത്തി​ന്‍റെ വി​ളം​ബ​രം സ​ത്ര​സ​മി​തി സെ​ക്ര​ട്ട​റി റ്റി.​ജി. പ​ത്മ​നാ​ഭ​ൻ​നാ​യ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ർ​വ​ഹി​ക്കും.‌